ജില്ലാ ക്ഷീരസംഗമം 27, 28 തീയതികളിൽ ബ്രഹ്മമംഗലത്ത് നടക്കും
1490041
Wednesday, December 25, 2024 7:08 AM IST
വൈക്കം: ജില്ലാ പഞ്ചായത്ത്, വൈക്കം ബ്ലോക്ക് പഞ്ചായത്ത്, ചെമ്പ് പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ കോട്ടയം ജില്ലയിലെ മുഴുവൻ ക്ഷീരസഹകരണ സംഘങ്ങളുടെയും ആഭിമുഖ്യത്തിൽ ബ്രഹ്മമംഗലം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന ക്ഷീരവികസന വകുപ്പ് സംഘടിപ്പിക്കുന്ന ജില്ലാ ക്ഷീരസംഗമം ഉണർവ് 2024 ബ്രഹ്മമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 27, 28 തിയതികളിൽ നടക്കും.
നാളെ വൈകുന്നേരം സംഘം പരിസരത്തുനിന്നും വിളംബരജാഥ സ്കൂൾ അങ്കണത്തിലേയ്ക്ക് വിവിധ കലാപരിപാടികളോടെ നടത്തും. 27ന് രാവിലെ കന്നുകാലിപ്രദർശന മത്സരത്തോടെ ക്ഷീരസംഗമം ആരംഭിക്കും. കന്നുകാലി പ്രദർശന മത്സര ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി. എസ്.പുഷ്പമണി നിർവഹിക്കും.
തുടർന്നു ക്ഷീര ജാലകം ഡയറി എക്സ്പോയുടെ ഉദ്ഘാടനം സി.കെ. ആശ എംഎൽഎ നിർവഹിക്കും. തുടർന്നു ക്ഷീര ജ്വാല, ക്ഷീരസംഘം പ്രതിനിധികൾക്കുള്ള ശില്പശാല.തുടർന്ന് സെമിനാർ. 28നു രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ സി.കെ. ആശ എംഎൽഎയുടെ അധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. യോഗത്തിൽ മികച്ച കർഷകർക്കുള്ള അവാർഡുകൾ വിതരണം ചെയ്യും. കേരള ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് മുഖ്യ പ്രഭാഷണം നിർവഹിക്കും.
ജില്ലയിലെ മികച്ച ആപ്കോസ് ക്ഷീരസംഘത്തിനുള്ള പുരസ്കാര വിതരണം അഡ്വ.ഫ്രാൻസിസ് ജോർജ് എംപിയും മികച്ച നോൺ ആപ്കോസ് ക്ഷീരസംഘത്തിനുള്ള പുരസ്കാരം ആന്റോ ആന്റണി എംപിയും വിതരണം ചെയ്യും.
കഴിഞ്ഞ സാമ്പത്തിക വർഷം ജില്ലയിലെ ക്ഷീരസംഘങ്ങളിൽ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകനുള്ള പുരസ്കാരം കൊടിക്കുന്നിൽ സുരേഷ് എംപിയും വനിതാ ക്ഷീരകർഷകയ്ക്ക് ജോസ് കെ.മാണി എംപിയും മികച്ച പട്ടികജാതി പട്ടികവർഗ കർഷകന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും ബ്ലോക്ക് തലങ്ങളിൽ ഏറ്റവും കൂടുതൽ പാൽ അളന്നകർഷകർക്കുള്ള പുരസ്കാരംഅഡ്വ. മോൻസ്ജോസഫ് എംഎൽഎയും ക്ഷീരമേഖലിൽകോടിയിലധികം രൂപ ചെലവഴിച്ച കോട്ടയം ജില്ലാ പഞ്ചായത്തിനുള്ള പുരസ്കാരം മാണി സി. കാപ്പൻ എം എൽ എ യും ക്ഷീരമേഖയിലെ പദ്ധതികൾക്ക് ഏറ്റവും കൂടുതൽ തുക വകയിരുത്തിയ നഗര സഭക്കുള്ള പുരസ്കാരം ജോബ് മൈക്കിൾ എംഎൽഎയും ഏറ്റവും കൂടുതൽ തുക അനുവദിച്ച പഞ്ചായത്തിനുള്ള പുരസ്കാരം അഡ്വ. ചാണ്ടി ഉമ്മൻ എംഎൽഎയും വിതരണം ചെയ്യും.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, എറണാകുളം മേഖാ സഹകരണ ക്ഷീരോതപാദക യൂണിയൻ ചെയർമാൻ എം.ടി.ജയൻ, കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യസുകുമാരൻ എന്നിവർ സംബന്ധിക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ മേഖലാ ക്ഷീരോത്പാദക യൂണിയൻ ഭരണ സമിതി അംഗങ്ങൾ ക്ഷീരസഹകാരികൾ തുടങ്ങിയവർ പങ്കെടുക്കും.
പരിപാടി വിശദീകരിച്ച പത്രസമ്മേളനത്തിൽ സി.കെ.ആശ എംഎൽഎ, കോട്ടയം ജില്ല ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ സി.ആർ. ശാരദ, ബ്രഹ്മമംഗലം ക്ഷീര പ്രസിഡന്റ് ബി.സാജൻ, ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ വിജി വിശ്വനാഥ്, വൈക്കം ബ്ളോക്ക് ക്ഷീര വികസന ഓഫീസർ വി.സുനിത, ഡയറി ഫാം ഇൻസ്ട്രക്ടർ പ്രതീഷ് കുമാർ, ബ്രഹ്മമംഗലം ക്ഷീര സംഘം സെക്രട്ടറി എം.കെ. വിജയഭാനു എന്നിവർ പങ്കെടുത്തു.