ഇളങ്ങുളം പള്ളിയിൽ പരിശുദ്ധ വ്യാകുലമാതാവിന്റെ ദർശനത്തിരുനാൾ
1489675
Tuesday, December 24, 2024 6:10 AM IST
ഇളങ്ങുളം: സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ വ്യാകുലമാതാവിന്റെ ദർശനത്തിരുനാൾ 26 മുതൽ 29 വരെ നടക്കുമെന്ന് വികാരി ഫാ. ഡാർവിൻ വാലുമണ്ണേൽ, അസി. വികാരി ഫാ. അമൽ പുറത്തേട്ട് എന്നിവർ അറിയിച്ചു.
26നു വൈകുന്നേരം 4.30ന് കൊടിയേറ്റ്, 4.40ന് വിശുദ്ധ കുർബാന, സന്ദേശം, 6.15ന് ഇടവകദിനാഘോഷം, സ്നേഹവിരുന്ന്. 27നു രാവിലെ 6.15ന് വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, സന്ദേശം, സെമിത്തേരി സന്ദർശനം, നേർച്ച, രാത്രി ഏഴിന് നാടകം. 28നു രാവിലെ 6.15ന് വിശുദ്ധ കുർബാന, 10ന് വിശുദ്ധ കുർബാന, സന്ദേശം, വൈകുന്നേരം 4.30നും വിശുദ്ധ കുർബാന, സന്ദേശം - മാർ ജോസ് പുളിക്കൽ, ആറിന് കുരിശടിചുറ്റി പ്രദക്ഷിണം, രാത്രി 7.30ന് പുഴുക്കുനേർച്ച. 29നു രാവിലെ 5.30നും 7.30നും 10നും വൈകുന്നേരം നാലിനും വിശുദ്ധ കുർബാന, സന്ദേശം, വൈകുന്നേരം 5.45ന് വടക്കേ പന്തൽ, കൂരാലി കുരിശുപള്ളി എന്നിവിടങ്ങളിലേക്ക് പ്രദക്ഷിണം.