മണ്ണയ്ക്കനാട് ഹോളിക്രോസ് പള്ളി ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനം
1489977
Wednesday, December 25, 2024 5:42 AM IST
കുറവിലങ്ങാട്: മണ്ണയ്ക്കനാട് ഹോളിക്രോസ് റോമൻ കത്തോലിക്ക പള്ളി ശതാബ്ദി ആഘോഷങ്ങൾക്ക് പ്രൗഢോജ്വല സമാപനം. ഒരുവർഷം നീണ്ട ആഘോഷങ്ങൾ വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കെത്തെച്ചേരിലിന്റെ കാർമികത്വത്തിൽ നടന്ന കൃതജ്ഞതാബലിയോടെയാണ് സമാപിച്ചത്.
സമാപന സമ്മേളനം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. അഗസ്റ്റിൻ കല്ലറയ്ക്കൽ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു, മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ, കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, പഞ്ചായത്തംഗം തുളസിദാസ്, ഫാ. സെബാസ്റ്റ്യൻ പ്ലാത്തോട്ടം, ഫാ. ആൽബർട്ട് കുമ്പളോലിൽ, ഫാ. ഡൊമിനിക് സാവിയോ, മദർ സുപ്പീരിയർ സിസ്റ്റർ ആൻസി,
കുര്യനാട് ആശ്രമം പ്രിയോർ ഫാ. സ്റ്റാൻലി ചെല്ലിയിൽ സിഎംഐ, ഫാ. എബി പാറേപ്പറമ്പിൽ, ഫാ. ജോസ് പറപ്പള്ളിൽ, സിസ്റ്റർ മേരി അംബിക, വിജയ് ബാബു, സോണി ജേക്കബ്, എ.ജെ. സാബു തുടങ്ങിയവർ പ്രസംഗിച്ചു.