ജനറൽ ആശുപത്രിയിൽ ക്രിസ്മസ് ആഘോഷം
1489691
Tuesday, December 24, 2024 6:39 AM IST
ചങ്ങനാശേരി: ക്രിസ്മസ് പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശമാണ് പകര്‍ന്നു നല്‍കുന്നതെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്പളളി കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രിയില്‍ നടന്ന ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്യുകകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ടോമിച്ചന് അയ്യരുകുളങ്ങര അധ്യക്ഷത വഹിച്ചു. കത്തീഡ്രല്‍ വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ ക്രിസ്മസ് സന്ദേശം നല്കി. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് മൂഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ ബീന ജോബി, ആര്‍എംഒ ഡോ. അശ്വതി രവീന്ദ്രന്, നഴ്സിംഗ് സൂപ്രണ്ട് രജനി പി., സൈബി അക്കര, കുഞ്ഞുമോന് തൂമ്പൂങ്കല്, ജോസി കല്ലുകളം, ജോയിച്ചന്‍ പീലിയാനിക്കല്‍, മേരിക്കുട്ടി പാറക്കടവില്‍, എ.ജെ. ജോസഫ് ആലഞ്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.