വാഴൂര്‍ നക്ഷത്ര ജലോത്സവത്തിനു തുടക്കം
1489680
Tuesday, December 24, 2024 6:10 AM IST
വാഴൂര്‍: പഞ്ചായത്തിലെ വലിയ തോട്ടിലെ പൊത്തന്‍പ്ലാക്കല്‍ ചെക്ക് ഡാമില്‍ നക്ഷത്ര ജലോത്സവത്തിന് തുടക്കമായി.
വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി ഉദ്ഘാടനം നിര്‍വഹിച്ചു. വാഴൂര്‍ തീർഥപാദാശ്രമം മഠാധിപതി പ്രജ്ഞാനന്ദ തീർഥപാദ സ്വാമികള്‍ അനുഗ്രഹപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി അധ്യക്ഷത വഹിച്ചു. 28ന് നക്ഷത്ര ജലോത്സവം സമാപിക്കും. കുട്ടവഞ്ചി യാത്രയും വള്ളംയാത്രയും കയാക്കിംഗും ഊഞ്ഞാലാട്ടവും കുതിരസവാരിയും നക്ഷത്ര ജലോത്സവ വേദിയിലുണ്ടാവും.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.എം. ജോൺ, രഞ്ജിനി ബേബി, പഞ്ചായത്തംഗങ്ങളായ ജിജി നടുവത്താണി, പി.ജെ. ശോശാമ്മ, ശ്രീകാന്ത് പി. തങ്കച്ചൻ, സുബിൻ നെടുംപുറം, ഓമന അരവിന്ദാക്ഷൻ, സൗദ ഇസ്മയിൽ, തോമസ് വെട്ടുവേലി, ഡെൽമ ജോർജ്, എസ്. അജിത് കുമാർ, സിന്ധു ചന്ദ്രൻ, ജിബി പൊടിപാറ, സെക്രട്ടറി എം. സൗമ്യ തുടങ്ങിയവർ പ്രസംഗിച്ചു.