ക്രിസ്മസ് ആഘോഷം
1489670
Tuesday, December 24, 2024 6:10 AM IST
അരുവിത്തുറ: സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ക്രിസ്മസ് ആഘോഷങ്ങൾ ഇന്ന് ആരംഭിക്കും. രാത്രി എട്ടിനു വിവിധ സംഘടനകളുടെയും സൺഡേ സ്കൂൾ കുട്ടികളുടെയും വാർഡുകളുടെയും നേതൃത്വത്തിൽ കെനോസിസ്-2024 എന്ന പേരിൽ കലാപരിപാടികൾ അരങ്ങേറും. തുടർന്ന് 12ന് ആഘോഷമായ പിറവിത്തിരുനാൾ കുർബാന. രൂപത വികാരി ജനറാൾ മോൺ. ജോസഫ് കണിയോടിക്കൽ വിശുദ്ധ കുർബാന അർപ്പിക്കും. 25ന് രാവിലെ 5.30 നും 6.45നും എട്ടിനും ഒമ്പതിനും വിശുദ്ധ കുർബാന.
ചെമ്മലമറ്റം: പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളിയിൽ വിവിധ പരിപാടികളോടെ ക്രിസ്മസ് ആഘോഷിക്കും. ഇന്ന് രാത്രി 9.30ന് പള്ളിമുറ്റത്ത് വാർഡ് അടിസ്ഥാനത്തിൽ കരോൾഗാന മത്സരം നടത്തും. തുടർന്ന് പപ്പാ മത്സരവും വൈകുന്നേരം ആറു മുതൽ വീടുകളിൽ പുൽക്കൂട് മൽസരവും നടത്തും. രാത്രി 12ന് തിരുപ്പിറവിയുടെ തിരുക്കർമങ്ങൾ. ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, ഫാ. തോമസ് കട്ടിപ്പറമ്പിൽ എന്നിവർ കാർമികത്വം വഹിക്കും. തുടർന്ന് രാവിലെ 5.30 7.30നും വിശുദ്ധ കുർബാന.
പാലാ: കെ.എം. മാണി മെമ്മോറിയല്‍ ഗവ. ജനറൽ ആശുപത്രിയില്‍ സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷം നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ. ടി. അഭിലാഷ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. നൗഷാദ്, കെ.വി. സിന്ധു, ഡോ. അരുണ്‍, ഡോ. രേഷ്മ, വി.എം. ഷെറീഫ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജീവനക്കാരുടെ വിവിധ കലാപരിപാടികളും ആഘോഷത്തോടനുബന്ധിച്ചു നടന്നു.
പാലാ: കാര്‍മല്‍ മെഡിക്കല്‍ സെന്ററിലെ ക്രിസ്മസ് ആഘോഷം ഫാ. അലക്സാണ്ടര്‍ ഓലിക്കല്‍ ഉദ്ഘാടനം ചെയ്തു. കരോള്‍, കേക്ക് വിതരണം, പുല്‍കൂട് നിര്‍മാണം, വിവിധ കലാപരിപാടികള്‍ എന്നിവ നടന്നു. അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ സില്വിന് അധ്യക്ഷത വഹിച്ചു. സൂപ്രണ്ടുമാരായ ഡോ. ബെറ്റി ജോസ്, സിസ്റ്റര്‍ ജൂലിയ എന്നിവര്‍ സന്ദേശം നല്കി.
ചെമ്മലമറ്റം: മാലാഖമാരും യൗസേപ്പും മാതാവും ഉണ്ണീശോയും കാലിത്തൊഴുത്തും ആട്ടിടയന്മാരും ആടുകളും എല്ലാം പുനർജനിച്ചപ്പോൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിസ്മയമായി. ഒരു മാസത്തെ ഒരുക്കങ്ങൾക്ക് ശേഷമാണ് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തിരുപ്പിറവിയുടെ ദൃശ്യാവതരണം നടത്തിയത്. സ്കൂൾ ഗ്രൗണ്ടിൽ ഒരു മണിക്കൂർ നീണ്ടുനിന്ന ദൃശ്യാവിഷ്കരണം കാണാൻ നാട്ടുകാരും എത്തി. ചലച്ചിത്ര പിന്നണി ഗായിക ലല്ലു അൽഫോൻസ് മുഖ്യാതിഥിയായിരുന്നു. ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് ക്രിസ്മസ് സന്ദേശം നൽകി. തുടർന്ന് വിദ്യാർഥികൾക്ക് കേക്ക് വിതരണവും നടത്തി.