കെ. കരുണാകരൻ അനുസ്മരണം
1489690
Tuesday, December 24, 2024 6:39 AM IST
കുറിച്ചി: രാഷ്ട്രീയരംഗത്തും ഭരണരംഗത്തും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ദീര്ഘദര്ശിയ നേതാവാണ് കെ. കരുണാകരനെന്ന് എഐസിസി വര്‍ക്കിംഗ് കമ്മിറ്റിയംഗം കൊടിക്കുന്നില്‍ സുരേഷ് എംപി. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ 14-ാമത് ചരമവാർഷികത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് കുറിച്ചി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ അനുസ്മരണം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് അരുണ്‍ ബാബു അധ്യക്ഷത വഹിച്ചു.
മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ, മോട്ടി കാവനാടി, ടി.എസ്. സാബു, ആര്. രാജഗോപാല്‍, പി.വി. ജോര്‍ജ്, ബിനു സോമന്, എ.കെ. അമ്പിളിക്കുട്ടന്, ഷിബു കുറ്റിക്കാട്ട്, സി.എസ്. സുധീഷ്, റ്റിബി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
കുന്നുംപുറം: കോണ്‍ഗ്രസ് തൃക്കൊടിത്താനം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ. കരുണാകരന്റെ ചരമ വാര്‍ഷികം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് മോട്ടി മുല്ലശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോണ്‍ഗ്രസ് ചങ്ങനാശേരി ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് കെ.എ. ജോസഫ് ഉദ്ഘാടനം ചെയ്തു.
എ.ജി. സനല്‍ കുമാര്‍, ബാബു രാജേന്ദ്രന്, അഡ്വ. അനൂപ് വിജയന്, ബാബു വര്‍ഗീസ്, ടോമി ജോസഫ്, അഡ്വ. സുരേഷ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.