കുമരകം കലാഭവനിൽ ക്രിസ്മസ് ആഘോഷം നടത്തി
1489699
Tuesday, December 24, 2024 6:39 AM IST
കുമരകം: കുമരകം കലാഭവന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം നക്ഷത്രക്കൂടാരം 2024 എന്ന പേരിൽ സംഘടിപ്പിച്ചു. നവനസ്രത്ത് പള്ളി വികാരി ഫാ. സിറിയക് വലിയപറമ്പിൽ ക്രിസ്മസ്-ന്യൂ ഇയർ സന്ദേശം നൽകി.
കലാഭവൻ പ്രസിഡന്റ് എം.എൻ. ഗോപാലൻ ശാന്തി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗം കവിത ലാലു കുമരകം പഞ്ചായത്ത് അംഗങ്ങളായ പി.ഐ. ഏബ്രഹാം, പി.കെ. മനോഹരൻ, കലാഭവൻ ഭാരവാഹികളായ എസ്.ഡി. പ്രേംജി, പി.എസ്. സദാശിവൻ, സാൽവിൻ കൊടിയന്തറ എന്നിവർ പ്രസംഗിച്ചു.