ക്രിസ്മസിനെ വരവേല്‍ക്കാന്‍ കുടമാളൂര്‍ പള്ളിയില്‍ വിപുലമായ ഒരുക്കങ്ങള്‍
1489698
Tuesday, December 24, 2024 6:39 AM IST
കുടമാളൂര്‍: മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രമായ കുടമാളൂര്‍ പള്ളിയില്‍ ക്രിസ്മസിനെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍. വര്‍ണശബളമായ ദീപാലങ്കാരങ്ങളും കൂറ്റന്‍ നക്ഷത്രവും ക്രിസ്മസ് ട്രീയും പള്ളിമുറ്റത്ത് വിവിധ വാര്‍ഡുകളുടെ നേതൃത്വത്തില്‍ ക്രമീകരിച്ചിരിക്കുന്ന പുല്‍ക്കൂടുകളും എത്തിച്ചേരുന്ന തീര്‍ഥാടകര്‍ക്കു ക്രിസ്മസ് നിറവ് പകരുന്നു. തിരുപ്പിറവിയുടെ ശില്പാവിഷ്കാരമായ തിരുപ്പിറവി ആലയം ഏറെ പ്രത്യേകത നിറഞ്ഞതാണ്.
ഇന്നു രാവിലെ 5.30, ഏഴ്, 11, രാത്രി ഏഴ് എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയുണ്ടായിരിക്കും. തിരുപ്പിറവിയുടെ തിരുക്കര്‍മങ്ങള്‍ രാത്രി 11.30ന് ആരംഭിക്കും. ക്രിസ്മസ് ദിനമായ നാളെ രാവിലെ ഏഴിനും രാത്രി ഏഴിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും .
ഇന്നു രാവിലെ ഒമ്പതു മുതല്‍ 12 വരെ കുമ്പസാരത്തിനായി പ്രത്യേക സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം ആറിന് ജീവധാര കോണ്‍വന്റില്‍നിന്നും കുടമാളൂര്‍ യുവദീപ്തിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് സന്ദേശ യാത്ര ആരംഭിച്ച് വിവിധ വാര്‍ഡ് കേന്ദ്രങ്ങളിലൂടെ കുടമാളൂര്‍ പള്ളിയില്‍ എത്തിച്ചേരും.