സ്വകാര്യ ബസ് ഇടിച്ചു സ്കൂട്ടർ യാത്രികനു പരിക്ക്
1490033
Wednesday, December 25, 2024 6:58 AM IST
കോട്ടയം: നഗരത്തിൽ സ്കൂട്ടറില്‍ സ്വകാര്യ ബസ് ഇടിച്ചു അപകടം, സ്കൂട്ടർ യാത്രികനു പരിക്ക്. നാഗമ്പടത്ത് ടോണികോ കഫേക്ക് മുന്നില്‍ ഇന്നലെ വൈകുന്നേരം 6.30 ഓടെയായിരുന്നു അപകടം. അപകടത്തെത്തുടർന്നു സ്കൂട്ടർ യാത്രികനും വാഹനവും ബസിനടിയിൽ കുടുങ്ങിയ നിലയിലായിരുന്നു.
റോഡു മുറിച്ചുകടക്കാൻ സ്കൂട്ടർ യാത്രികൻ ശ്രമിക്കുന്നതിനിടെ ബസ് ഇടിച്ചു കയറുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കൺട്രോൾ റൂം പോലീസെത്തി ഗതാഗതം നിയന്ത്രണ വിധേയമാക്കി. ബസിനടിയിൽ കുടുങ്ങിയ സ്കൂട്ടറും പുറത്തെടുത്തു.