പരിക്കേറ്റു
1489981
Wednesday, December 25, 2024 5:42 AM IST
പാലാ: കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ വിവിധ അപകടങ്ങളില്‍ പരിക്കേറ്റ രണ്ടു പേരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. രാമപുരത്ത് പിക്അപ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ പാലക്കാട് സ്വദേശി രമേശ് സ്വാമിനാഥൻ (31), ഭരണങ്ങാനത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അമ്പാറ സ്വദേശി നോഹ സാബു (23) എന്നിവർക്കാണു പരിക്കേറ്റത്.
പാലാ: കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചു പരിക്കേറ്റ സ്കൂട്ടര്‍ യാത്രക്കാരി മുക്കൂട്ടുതറ സ്വദേശിനി അനറ്റ് മരിയ ആന്റണിയെ (23) ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ എട്ടോടെ മുക്കൂട്ടുതറയിലായിരുന്നു അപകടം.