കെഐആര്‍എഫ് റാങ്കിംഗ്: രാമപുരം മാര്‍ ആഗസ്തീനോസ് കോളജിന് മികച്ച നേട്ടം
1489982
Wednesday, December 25, 2024 5:42 AM IST
രാമപുരം: കേരളത്തിലെ സര്‍ക്കാര്‍ എയ്ഡഡ്, അണ് എയ്ഡഡ് കോളജുകളുടെ ഉന്നത നിലവാര മൂല്യനിര്‍ണയം നടത്തുന്ന കെഐആര്‍എഫ് റാങ്കിംഗില്‍ രാമപുരം മാര്‍ ആഗസ്തീനോസ് കോളജിന് ഉന്നത റാങ്ക്.
എംജി യൂണിവേഴ്സിറ്റിയിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രണ്ടാം സ്ഥാനവും കെഐആര്‍എഫ് റാങ്കില്‍ 124-ാം സ്ഥാനവും കോളജ് കരസ്ഥമാക്കി.
നാക് അക്രഡിറ്റേഷനില്‍ 3.13 പോയിന്റോടെ എ ഗ്രേഡ് ആദ്യ സൈക്കിളില്‍ തന്നെ കരസ്ഥമാക്കുകയും എന്‍ഐആര്‍എഫ് 150 -200 ബാന്‍ഡില്‍ എത്തിച്ചേരാനും കോളജിന് സാധിച്ചു.
കോളജ് മാനേജര്‍ ബെര്‍ക്കുമാന്‍സ് കുന്നുംപുറം പ്രിന്‍സിപ്പലിനെയും സ്റ്റാഫ് അഗങ്ങളെയും അഭിനന്ദിച്ചു.