കെ. കരുണാകരൻ അനുസ്മരണം നടത്തി
1489694
Tuesday, December 24, 2024 6:39 AM IST
ഏറ്റുമാനൂർ: മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന കെ. കരുണാകരന്റെ 14-ാം ചരമ വാർഷികം കോൺഗ്രസ് ഏറ്റുമാനൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ഡിസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ.ജി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.വി. ജോയ് പൂവംനിൽക്കുന്നതിൽ അധ്യക്ഷത വഹിച്ചു.
മുൻ നഗരസഭ ചെയർമാൻ ജയിംസ് തോമസ് പ്ലാക്കിത്തൊട്ടിയിൽ, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി വിഷ്ണു ചെമ്മുണ്ടവള്ളി, ടോമി മണ്ഡപത്തിൽ, ജോൺസൺ തീയാട്ട്പറമ്പിൽ, സജീവ അബ്ദുൽ ഖാദർ, തോമസ് പുളിങ്ങാപ്പള്ളി, സജി പിച്ചകശേരി, ഡേവിഡ് കുറ്റിയിൽ, സിബി ആനിക്കാമറ്റം, സബീർ തായ്മഠം തുടങ്ങിയവർ പ്രസംഗിച്ചു.
അതിരമ്പുഴ: മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ 14-ാം ചരമവാർഷികം അതിരമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാചരിച്ചു. ഛായാചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചനയും മണ്ഡലംതല അനുസ്മരണ യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് ജൂബി ഐക്കരക്കുഴിയുടെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ കെ.ജി. ഹരിദാസ്, ടി.എസ്. അൻസാരി, ടോം പണ്ടാരക്കളം, ജോസഫ് ചാക്കോ എട്ടുകാട്ടിൽ, ജോജി വട്ടമല, ബേബി മ്ലാങ്കുഴി, മനോജ് മങ്ങാപറമ്പിൽ, ബെന്നി പാറയിൽ എന്നിവർ പ്രസംഗിച്ചു.
കുറ്റിയേൽ കവലയിൽ നടന്ന അനുസ്മരണ യോഗം ഡിസിസി മെംബർ കെ.ജെ. ജോർജ് ഉദ്ഘാടനം ചെയ്തു. ജോയിസ് മൂലേക്കരി അധ്യക്ഷത വഹിച്ചു. അമ്മഞ്ചേരിയിൽ വിവിധ വാർഡ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന പുഷ്പാർച്ചന മണ്ഡലം പ്രസിഡന്റ് ജൂബി ഐക്കരക്കുഴി ഉദ്ഘാടനം ചെയ്തു. രാജൻ ചൂരക്കുളം അധ്യക്ഷത വഹിച്ചു.
മാന്നാനത്ത് നടന്ന കെ. കരുണാകൻ അനുസ്മരണം പഞ്ചായത്ത് മെംബർ ഹരി പ്രകാശ് മാന്നാനം ഉദ്ഘാടനം ചെയ്തു. മത്തായിക്കുഞ്ഞ് അധ്യക്ഷത വഹിച്ചു.
ആനമലയിൽ നടന്ന കെ. കരുണാകരൻ അനുസ്മരണം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ ഉദ്ഘാടനം ചെയ്തു. രാജു കളരിക്കൽ അധ്യക്ഷത വഹിച്ചു.
അകലക്കുന്നം: മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ അനുസ്മരണദിനം ഡികെടിഎഫ് പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയാചരിച്ചു. പ്രസിഡന്റ് എൻ.എസ്. അൽഫോൻസ് അധ്യക്ഷത വഹിച്ചു. സീനിയർ കോൺഗ്രസ് നേതാവ് കുര്യാച്ചൻ കോടിക്കുളം, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജിജി മണർകാട്, ജനറൽ സെക്രട്ടറി ബിറ്റോമി മണിച്ചിറ എന്നിവർ പ്രസംഗിച്ചു.
കുമാരനല്ലൂർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കെ. കരുണാകരൻ, പി.ടി. തോമസ് അനുസ്മരണം ടി.സി. റോയി ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് സാബു മാത്യു അധ്യക്ഷത വഹിച്ചു. കെ.ബി. രാജൻ, ഷോബി ലൂക്കോസ്, ജോയി കാരക്കട, പി.എസ്. ആഷിഖ്, കോട്ടയം മണി , സലീം സംക്രാന്തി, പി.ഡി. ജോൺ, ഹരി കുമാരനല്ലൂർ എന്നിവർ പ്രസംഗിച്ചു.
കോട്ടയം: ജനശ്രീ സുസ്ഥിര വികസന മിഷൻ കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കെ. കരുണാകരൻ- പി.ടി. തോമസ് അനുസ്മരണ സമ്മേളനം ജനശ്രീ മിഷൻ ജില്ലാ ചെയർമാൻ സാബു മാത്യു ഉദ്ഘാടനം ചെയ്തു. വിശ്വനാഥൻ കുന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ലതാ മോഹൻ, കെ.ജി. ഹരിദാസ്, സജി തോമസ് , പ്രമോദ് തടത്തിൽ, കെ. ബി. രാജൻ, ടോംസൺ ചക്കുപാറ, ജോസഫ് പി.ടി. തുടങ്ങിയവർ പ്രസംഗിച്ചു.