ശബരിമല തീർഥാടകൻ ഹൃദായാഘാതം മൂലം മരിച്ചു
1489837
Tuesday, December 24, 2024 11:43 PM IST
എരുമേലി: മകനോടൊപ്പം ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിവരുകയായിരുന്ന തീര്ഥാടകന്ഹൃ ദായാഘാതംമൂലം മരിച്ചു. ചെന്നൈ സ്വദേശി മുനിസ്വാമി (58) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ദര്‍ശനം കഴിഞ്ഞ് പമ്പയില്‍ നിന്നും കെഎസ്ആര്‍ടിസി ബസില്‍ എരുമേലിയിലേക്ക് വരുന്നതിനിടെ മുനിസ്വാമിക്ക് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. എരുമേലി സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മകന് അശോക് കുമാറിനൊപ്പമാണ് തീര്‍ഥാടനത്തിനായി മുനിസ്വാമി എത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ.