ക്രിസ്മസ് സന്ദേശയാത്ര നടത്തി
1489686
Tuesday, December 24, 2024 6:39 AM IST
വൈക്കം: സെന്റ് ജോസഫ് ഫൊറോന പള്ളിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിസ്മസ് സന്ദേശയാത്ര നവ്യാനുഭവമായി. തിരുപിറവിയുടെ വരവറിയിച്ചു നടന്നക്രിസ്മസ് സന്ദേശ യാത്ര വൈക്കം ഫൊറോന ഇടവകയിലുടനീളം സഞ്ചരിച്ചു. ഭക്തിനിർഭമായ സന്ദേശ യാത്രയ്ക്ക് ഇടവകയുടെ വിവിധ കേന്ദ്രങ്ങളിൽ വിവിധ കുടുംബയൂണിറ്റുകളുടെ നേതൃതത്തിൽ ഊഷ്മളമായ വരവേല്പ് നൽകി. കരോൾ ഗാനങ്ങളും, നൃത്തവും ദീപാലങ്കാരങ്ങളും, ബാൻഡ് മേളവും യാത്രക്ക് മിഴിവേകി.
ചെമ്മനത്തുകാര കമ്മട്ടിൽ ഭാഗത്ത് ജോൺസൺ കമ്മട്ടിലിന്റെ ഭവനത്തിൽ പ്രദേശവാസികൾ ഒത്തുചേർന്ന് ആഘോഷപൂർവം സന്ദേശ യാത്രയ്ക്ക് സ്വീകരണം നൽകി. ഫൊറോനാ വികാരി റവ. ഡോ. ബെർക്ക്മാൻസ് കൊടക്കൽ ക്രിസ്മസ് സന്ദേശം നൽകി.
സഹവികാരി ഫാ. ജിഫിൻ മാവേലി, ഫാമിലി യൂണിയൻ വൈസ് ചെയർമാൻ മാത്യു കൂടല്ലി , കൈക്കാരൻമാരായ മാത്യു ജോസഫ് കോടാലിച്ചിറ, മോനിച്ചൻ പെരുംചേരി, പാരിഷ് കൗൺസിൽ അംഗങ്ങൾ , സെൻട്രൽ കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.