ദേശീയ ഉപഭോക്തൃദിനാചരണം നടന്നു
1490037
Wednesday, December 25, 2024 6:58 AM IST
കോട്ടയം: ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പും ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനും ചേര്‍ന്ന് കളക്ടറേറില്‍ ജില്ലാതല ദേശീയ ഉപഭോക്തൃദിനാചരണം സംഘടിപ്പിച്ചു. വിപഞ്ചിക കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല ദേശീയ ഉപഭോക്തൃദിനാചരണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന് പ്രസിഡന്റ് അഡ്വ. വി.എസ്. മനുലാല്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനംഗങ്ങളായ അഡ്വ.ആര്. ബിന്ദു, കെ.എം. ആന്റോ, എസ്.ഡി. സതീശന് നായര്‍, ബാര്‍ അസോസിയേഷന് സെക്രട്ടറി മുഹമ്മദ് നിസാര്‍, ജില്ലാ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രതിനിധി പി.ഐ. മാണി,
ജില്ലാ സപ്ലൈ ഓഫീസറുടെ ചുമതല വഹിക്കുന്ന പി.കെ. ഷൈനി, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സിറ്റിസണ്‍ റൈറ്റ്സ് ഫോറം സംസ്ഥാന സെക്രട്ടറി ജയിംസ് കാലാവടക്കന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് എം.കെ. തോമസ്കുട്ടി, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ഔസേപ്പച്ചന് തകിടിയേല്‍, കമ്മീഷന് അസിസ്റ്റന്റ് രജിസ്ട്രാര്‍ പി.ബി. അജി എന്നിവര്‍ പങ്കെടുത്തു.