ബസ് സ്കൂട്ടറിൽ ഇടിച്ച് യുവതികൾക്ക് പരിക്ക്
1489984
Wednesday, December 25, 2024 5:42 AM IST
മുക്കൂട്ടുതറ: കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് രണ്ട് യുവതികൾക്ക് പരിക്ക്. ഇന്നലെ രാവിലെ 8.30ഓടെ മുക്കൂട്ടുതറ - ചാത്തൻതറ റോഡിലാണ് അപകടം. കൊല്ലമുള സ്വദേശിനികളായ കരിന്തകര അനിറ്റ്, പുറ്റുമണ്ണിൽ വിനു എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചാത്തൻതറയിൽനിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ് സ്കൂട്ടറിൽ ഇടിച്ചത്.