കോതനല്ലൂര്‍ കന്തീശങ്ങളുടെ ഫൊറോനാ പള്ളിയില്‍ ഉണ്ണീശോയുടെ ഛോദനാചാരത്തിരുനാളിന് ഇന്ന് കൊടിയേറും
1490039
Wednesday, December 25, 2024 6:58 AM IST
കടുത്തുരുത്തി: കോതനല്ലൂര്‍ കന്തീശങ്ങളുടെ ഫൊറോനാ പള്ളിയില്‍ ഉണ്ണീശോയുടെ ഛോദനാചാര തിരുനാളിന് ഇന്ന് കൊടിയേറും. പ്രധാന തിരുനാള്‍ ജനുവരി ഒന്നിന് ആഘോഷിക്കും. ഇന്ന് രാവിലെ 5.45ന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് കൊടിയേറ്റ് വികാരി ഫാ.സെബാസ്റ്റ്യന്‍ പടിക്കകുഴുപ്പില്‍ കാര്‍മികത്വം വഹിക്കും.
നാളെ രാവിലെ 6.15 നും വൈകൂന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന. 27 ന് രാവിലെ 5.45 നും 7.15 നും വൈകൂന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന. 28 ന് കുഞ്ഞിപ്പൈതങ്ങളുടെ തിരുനാള്‍ ദിനത്തില്‍ രാവിലെ 6.15 നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന. 29ന് രാവിലെ 5.45 നും 7.15 നും 9.45 നും വൈകൂന്നേരം 4.30 നും വിശുദ്ധ കുര്‍ബാന, രണ്ടാമത്തെ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് ജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരെ ആദരിക്കും.
30ന് രാവിലെ 6.15നും വൈകൂന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന, രാത്രി ഏഴിന് മെഗാഷോ. 31 ന് രാവിലെ 5.45 നും 7.15 നും 9.30 നും 4.30 നും വിശുദ്ധ കുര്‍ബാന, 6.30 ന് പട്ടണപ്രദക്ഷിണം, വാദ്യമേള മത്സരം.
ജനുവരി ഒന്നിന് രാവിലെ 5.45 നും 7.30 നും 9.30 നും 11.30 നും വിശുദ്ധ കുര്‍ബാന, 4.30 ന് തിരുനാള്‍ റാസ, സന്ദേശം. 6.30 ന് പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ വാഴ്വ്. രണ്ടിന് രാവിലെ 6.15ന് വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം, വൈകൂന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, കൊടിയിറക്കല്‍, തിരുസ്വരൂപങ്ങളുടെ പുന:പ്രതിഷ്ഠം.