തോടനാല്‍ പള്ളിയില്‍ തിരുനാള്‍
1489975
Wednesday, December 25, 2024 5:33 AM IST
തോടനാല്‍: ഉണ്ണിമിശിഹാ പള്ളിയില്‍ ദര്‍ശനത്തിരുനാള്‍ 27 മുതല്‍ 30 വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ഏബ്രഹാം തലവയലില്‍ അറിയിച്ചു. 27നു രാവിലെ 6.45 ന് കൊടിയേറ്റ്, വിശുദ്ധ കുര്‍ബാന -ഫാ. ഏബ്രഹാം തലവയലില്‍. 28നു രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന.
വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന - മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. തുടര്‍ന്ന് പ്രദക്ഷിണം. 29നു രാവിലെ ഏഴിനും 9.30നും വിശുദ്ധ കുര്‍ബാന. 12.30ന് പ്രദക്ഷിണം. രാത്രി 7.30ന് പാലാ കമ്യൂണിക്കേഷന്‍സിന്റെ ഗാനമേള.