കോട്ടയം ജനറൽ ആശുപത്രിയിൽ ക്രിസ്മസ് ആഘോഷം നടത്തി
1489696
Tuesday, December 24, 2024 6:39 AM IST
കോട്ടയം: ജനറൽ ആശുപത്രിയിൽ ക്രിസ്മസ് ആഘോഷം സൂപ്രണ്ട് ഡോ.എം. ശാന്തി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. എല്ലാ വിഭാഗങ്ങളിലും പുൽക്കൂട് മത്സരവും ഗാനമേളയും നടത്തി. ഫാ. സജിൻ ക്രിസ്മസ് സന്ദേശം നൽകി.
ആർഎംഒ ഡോ. ആശ പി. നായർ, ഡോ. വിനോദ് പി., ഡോ. മുരാരി കെ. എസ്.,ജെസി ആന്റണി, അജി ജോർജ്, എച്ച്എംസി അംഗങ്ങളായ പി.കെ. ആനന്ദക്കുട്ടൻ, പോൾസൺ പീറ്റർ, സാബു ഈരയിൽ, ബോബൻ തോപ്പിൽ,അജിമോൻ, നൈവി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.