കുടുംബക്കൂട്ടായ്മകള്‍ ആദിമക്രൈസ്തവ സമൂഹത്തിന്റെ ചൈതന്യം ഉൾക്കൊള്ളണം: ബിഷപ് ഡോ. തെക്കത്തെച്ചേരിൽ
1490032
Wednesday, December 25, 2024 6:58 AM IST
പാറമ്പുഴ: കുടുംബകൂട്ടായ്മകള്‍ ആദിമ ക്രൈസ്തവസമൂഹത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കണമെന്ന് വിജയപുരം രൂപത ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരിൽ.
പാറമ്പുഴ ബേത്ലെഹെം ഇടവകയിലെ കുടുംബ കൂട്ടായ്മകളുടെ ഒരു വര്‍ഷം നീണ്ടുനിന്ന രജത ജൂബിലിയാഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍.
കൂടമാളൂര്‍ ഫൊറോന ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം മുഖ്യപ്രഭാഷണം നടത്തി. ഇടവക വികാരി ഫാ. മാത്യു ചൂരവടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ സഹവികാരി ഫാ. വിപിന്‍ കട്ടത്തറ, കുടുംബ കൂട്ടായ്മ ജനറല്‍ കണ്‍വീനര്‍ സാബു മാത്യു മുക്കുടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.