ബോൺ നത്താലെ 2k24 സംഘടിപ്പിച്ചു
1489676
Tuesday, December 24, 2024 6:10 AM IST
പെരുവന്താനം: സെന്റ് ആന്റണീസ് കോളജിലെ ക്രിസ്മസ് ആഘോഷ പരിപാടി ബോൺ നത്താലെ 2k24 വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി ഉദ്ഘാടനം ചെയ്തു. കരോൾ ഗാനമത്സരം, നസ്രാണി മങ്ക മത്സരം, ക്രിസ്മസ് പപ്പാ മത്സരം എന്നിവ നടത്തി.
സെക്രട്ടറി ടിജോമോന്‍ ജേക്കബ്, ഫാ. ജോസഫ് വാഴപ്പനാടി, വൈസ് പ്രിൻസിപ്പൽമാരായ ബോബി കെ. മാത്യു, പി.ആർ. രതീഷ്, സുപർണ രാജു, സ്റ്റാഫ് സെക്രട്ടറി അക്ഷയ് മോഹൻദാസ്, എസ്. ഷാന്റിമോള്‍ എന്നിവർ പ്രസംഗിച്ചു. ബോൺ നത്താലെ 2k24ന്റെ ഭാഗമായി സ്കൂള്‍ കുട്ടികൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്ന നിരവധി ഓൺലൈൻ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് കോളജ് അധികൃതർ അറിയിച്ചു.