അംബേദ്കറെ അപമാനിച്ചതില്‍ പ്രതിഷേധം
1489552
Monday, December 23, 2024 7:20 AM IST
ചങ്ങനാശേരി: ഇന്ത്യന്‍ ഭരണഘടനാ ശില്പി ഡോ.ബി.ആര്. അംബേദ്കറെ അപമാനിച്ച കേന്ദ്രമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐ മണ്ഡലം കമ്മിറ്റി ചങ്ങനാശേരി നഗരത്തില്‍ പ്രകടനം നടത്തി. സമാപനസമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം അഡ്വ.കെ. മാധവന് പിള്ള ഉദ്ഘാടനം ചെയ്തു.
മണ്ഡലം സെക്രട്ടറി എം.ആര്. രഘുദാസ് അധ്യക്ഷത വഹിച്ചു. പി.എസ്. രാജേഷ്, കെ. ലക്ഷ്മണന്, കെ.പി. സതീശ് കുമാര്‍, കെ.എം. തമ്പി, കെ. രഞ്ജിത്, എം.ആര്. സുനില്‍, കെ.ആര്. സാബുരാജ്, അഭിലാഷ് തമ്പി, നൗഷാദ് മണിയംകുളം, അജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.