ലെഫ്. സോജി ജോസഫും കുടുംബവും എന്‍സിസി ക്യാമ്പില്‍ ക്രിസ്മസ് ആഘോഷിക്കും
1489551
Monday, December 23, 2024 7:19 AM IST
ചങ്ങനാശേരി: ചങ്ങനാശേരി എസ്ബി കോളജില്‍ നടക്കുന്ന 4കേരള നേവല്‍ എന്‍സിസി യൂണിറ്റ് ക്യാമ്പില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍. മാതാ പിതാക്കളും മകനും എന്‍സിസി ക്യാമ്പില്‍ ഒന്നിക്കുന്നത് അപൂര്‍വം.
എസ്ബി കോളജ് നേവല്‍ എന്‍സിസി ഓഫീസര്‍ ലെഫ്. സോജി ജോസഫും ഭാര്യയും സെന്റ് ആന്‍സ് സ്കൂളിലെ എന്‍സിസി സെക്കൻഡ് ഓഫീസര്‍ ബിന്‍സി വര്‍ഗീസ്, ഇവരുടെ എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഠിക്കുന്ന മകന് ആഷിന് ജോസഫ് സോജി എന്നിവരാണ് ഒരേ ക്യാമ്പില്‍ പങ്കെടുക്കുന്നത്.
കോട്ടയം ഗ്രൂപ്പിന്റെ കീഴിലാണ് എസ്ബി കോളജില്‍ 20 ഡിസംബര്‍ മുതല്‍ 29 ഡിസംബര്‍ വരെ പത്തുദിവസത്തെ ആര്‍മി അറ്റാച്ച്ഡ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. സോജി ജോസഫ് 11വര്‍ഷവും ബിന്‍സി വര്‍ഗീസ് അഞ്ചുവര്ഷവുമായി എന്‍സിസി ഓഫീസര്‍മാരാണ്.