സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു
1489550
Monday, December 23, 2024 7:19 AM IST
ചങ്ങനാശേരി: നഗരസഭയിലെ സെപ്റ്റിക് ടാങ്ക് -സീവേജ് ശുചീകരണ തൊഴിലാളികള്‍ക്കു സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് ഉദ്ഘാടനം നിര്‍വഹിച്ചു.
വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എല്‍സമ്മ ജോബ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് പി.എ. നിസാര്‍, കൗണ്‍സിലര്‍ ബീന ജോബി, ക്ലീന്‍സിറ്റി മാനേജര്‍ എം. മനോജ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പ്രദീപ് രാജ് ബി., ഷാമില മോള്, പ്രിയ എ., എ.ജി. സജിത എന്നിവര്‍ പ്രസംഗിച്ചു.