ചട്ടം മറികടന്ന് നഗരസഭാ കൗണ്‍സിലില്‍ അജണ്ടകള്‍ കൊണ്ടുവരുന്നു: യുഡിഎഫ്
1489548
Monday, December 23, 2024 7:19 AM IST
ചങ്ങനാശേരി: നഗരസഭാ കൗണ്‍സില്‍ യോഗങ്ങളില്‍ നിയമങ്ങളെ കാറ്റില്‍പ്പറത്തി അജണ്ടകള്‍ കൊണ്ടുവരുന്നത് അഴിമതികള്‍ നടത്താനും സ്വജനപക്ഷപാതത്തിനുവേണ്ടിയാണെന്നും യുഡിഎഫ് നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി യോഗം കുറ്റപ്പെടുത്തി.
നഗരസഭയില്‍നിന്നു ലേലത്തില്‍ ഏറ്റെടുക്കുന്ന കടമുറികള്‍ പിന്നീട് ലേലം ചെയ്യാതെ പേരുമാറ്റി നല്കുന്നതിനുവേണ്ടി നഗരസഭാ ചട്ടം ഭേദഗതി ചെയ്യാനുള്ള നീക്കം ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല.
അജണ്ടയില്‍ ഉള്‍ക്കൊള്ളിക്കുന്ന വിഷയങ്ങളില്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ ഭരണാധികാരികള്‍ക്കു കഴിയുന്നില്ലെന്നും കൗണ്‍സിലര്‍മാര്‍ രേഖകള്‍ ആവശ്യപ്പെടുമ്പോള്‍ വിഷയം ചര്‍ച്ചയ്ക്കുപോലും തയാറാകാതെ പാസാക്കുകയാണെന്നും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
കൗണ്‍സിലര്‍മാരായ ജോമി ജോസഫ്, സന്തോഷ് ആന്റണി, നെജിയാ നൗഷാദ്, എത്സമ്മ ജോബ്, ശ്യാം സാംസണ്, റെജി കേളമ്മാട്, ഷൈനി ഷാജി, സുമ ഷൈന്‍, സ്മിത സുരേഷ്, ലിസി വര്‍ഗീസ്, ബീനാ ജിജന്, മോളമ്മ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.