കടുത്തുരുത്തി താഴത്തുപള്ളിയിലെ നവീകരിച്ച ഗ്രോട്ടോ വെഞ്ചരിച്ചു
1489543
Monday, December 23, 2024 7:19 AM IST
കടുത്തുരുത്തി: സെന്റ് മേരീസ് ഫൊറോന താഴത്തുപള്ളിയിലെ നവീകരിച്ച ലൂര്‍ദ് ഗ്രോട്ടോയുടെ വെഞ്ചരിച്ചു. പാലാ രൂപത വികാരി ജനറാള്‍ മോണ്‍. റവ. ഡോ. ജോസഫ് കണിയോടിക്കല്‍ വെഞ്ചരിപ്പു കർമം നിര്‍വഹിച്ചു.
ക്രിസ്തുവിനോടൊപ്പമായിരിക്കുകയെന്നതാണ് ക്രിസ്മസിന്റെ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു. ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, സഹവികാരിമാരായ ഫാ.മാത്യു തയ്യില്‍, ഫാ.ജോസഫ് ചീനോത്തുപ്പറമ്പില്‍ തുടങ്ങിയവര്‍ തിരുക്കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു. പള്ളിയുടെ പ്രവേശന കവാടത്തിന് സമീപത്താണ് നവീകരിച്ച ലൂര്‍ദ് ഗ്രോട്ടോ സ്ഥിതി ചെയ്യുന്നത്.