കാണാതായ വിദ്യാര്‍ഥി കഞ്ചാവുമായി എക്സൈസ് പിടിയിൽ
1489542
Monday, December 23, 2024 7:19 AM IST
കടുത്തുരുത്തി: കാണാതായ വിദ്യര്‍ഥിയെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി. തലയോലപ്പറമ്പ് സ്വദേശിയായ അല്‍ അമീനെ(18)യാണ് ശനിയാഴ്ച രാത്രി പൊതി ഭാഗത്തുനിന്നു കടുത്തുരുത്തി എക്സൈസ് പിടികൂടിയത്. എക്സൈസ് സംഘം പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെ അല്‍ അമീനും സുഹൃത്തും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നിതിടെയാണ് പിടിയിലായത്. കൂടെയുണ്ടായിരുന്ന യുവാവിനെ പിടികൂടാനായില്ല.
ഇയാളെ കഴിഞ്ഞ 17 മുതല്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ തലയോലപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. മുറിയില്‍ ഫോണിലെ സിം കാര്‍ഡ് ഊരിവച്ച ശേഷം ഐ ഫോണ്‍ മാത്രമായിട്ടാണ് പോയതെന്നും ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനാകാതെ വന്നതോടെയാണ് പോലിസില്‍ പരാതി നല്‍കിയത്.
കേസെടുത്ത് പോലീസ് ഫോണിന്റെ ഐഎംഇഐ നമ്പര്‍ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് കഞ്ചാവുമായി ഇയാള്‍ പിടിയിലാകുന്നത്. ഇന്നലെ യുവാവിനെ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കി. അല്‍ അമീനിനെതിരെ കേസെടുത്തതായി കടുത്തുരുത്തി എക്സൈസ് അറിയിച്ചു.