തിരുപ്പിറവിയുടെ വരവറിയിച്ച് സാന്താമാരുടെ സ്നേഹസംഗമം
1489541
Monday, December 23, 2024 7:04 AM IST
തലയോലപ്പറമ്പ്: ക്രിസ്മസ് ഗീതങ്ങൾക്കൊപ്പം ചുവടുവച്ച നൂറുകണക്കിനു സാന്താക്ലോസുമാർ തിരുപ്പിറവിയുടെ വരവറിയിച്ചപ്പോൾ തലയോലപ്പറമ്പിലെ രാജവീഥികൾ ക്രിസ്മസ് ആഘോഷത്തിലമർന്നു. ‘ഭൂമിയിൽ സമാധാനം’ എന്ന പേരിൽ തലയോലപ്പറമ്പ് മേഖലയിലെ ഇരുപത് ക്രൈസ്തവ ഇടവകകളുടെയും സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി മൈതാനിയിൽ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ചായിരുന്നു സാന്താമാർ നഗര വീഥികൾ കീഴടക്കിയത്.
വൈക്കം ഡിവൈഎസ്പി സിബിച്ചൻ ജോസഫ് ക്രിസ്മസ് സാന്റാ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. സ്നേഹസംഗമത്തിന് ലോകസഞ്ചാരിയും സഫാരി ടിവി എംഡിയുമായ സന്തോഷ് ജോർജ് കുളങ്ങര ദീപം തെളിച്ച് ക്രിസ്മസ് സന്ദേശം നൽകി.
റവ. ഡോ. ജ്യോതിസ് പോത്താറ, ഫാ.റെനി ജോൺപുന്നൻ, ഫാ.ടോണി കോട്ടക്കൽ, ഫാ. ജോബി കണ്ണാലയിൽ, ഫാ. പോൾ കോട്ടക്കൽ, ഫാ. ഡെന്നിസ് ജോസഫ് കണ്ണമാലിൽ, ഫാ. അനീഷ് പി. ജോസഫ്, ഫാ.സോണി പട്ടരുപറമ്പിൽ, ഫാ. ജെറിൻ ജോസ് പാലത്തിങ്കൽ, ഫാ. ലിജിൻ ജോൺ തോപ്പിൽ, ഫാ.ബിനു ടി.ജോൺ, ഫാ. അലക്സ് മേക്കാംതുരുത്തി, ജയിംസ് ജോസഫ് കുറ്റിയാം കോണത്ത്, റവ.ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ, പ്രഫ. പയസ് കുട്ടോമ്പറമ്പിൽ, ജോൺസൺ കൊച്ചുപറമ്പിൽ എന്നിവർ പ്രസംഗിച്ചു .