എസ്എംഎസ്എം ലൈബ്രറിയിൽ സാംസ്കാരിക സമ്മേളനം
1489540
Monday, December 23, 2024 7:04 AM IST
ഏറ്റുമാനൂർ: എസ്എംഎസ്എം പബ്ലിക് ലൈബ്രറിയുടെ നൂറ്റിയേഴാം ജന്മദിനത്തോടനുബന്ധിച്ച് സംസ്കാരിക സമ്മേളനം നടത്തി. സാഹിത്യകാരനും തിരക്കഥാകൃത്തുമായ വിനു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ് അധ്യക്ഷത വഹിച്ചു.
ലൈബ്രറി സെക്രട്ടറി അഡ്വ പി. രാജീവ് ചിറയിൽ, കവി ഹരിയേറ്റുമാനൂര്, സംവിധായകൻ അജി കെ.ജോസ്, ജില്ലാ പഞ്ചായത്ത് മെംബർ ഡോ. റോസമ്മ സോണി, സാഹിത്യകാരൻ റഹ് മാൻ കിടങ്ങയം, ടി.ടി. ജോസഫ്, വ്യാപാരി വ്യവസായി സമിതി ജില്ലാ സെകട്ടറി പി.എസ്. കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
സെബാസ്റ്റ്യൻ വലിയകാല രചിച്ച ഓർമയുടെ പുസ്തകം എന്ന ആത്മകഥ സാഹിത്യകാരനും മനഃശാസ്ത്രജ്ഞനുമായ റവ.ഡോ. രാജു ജോർജ് തോട്ടത്തിലിനു നൽകി വിനു ഏബ്രഹാം പ്രകാശനം ചെയ്തു.