ദേവുവിനും മക്കള്‍ക്കും ആശ്വാസമേകി വനിതാകമ്മീഷന്
1489539
Monday, December 23, 2024 7:04 AM IST
കോട്ടയം: പരസഹായത്തിനാളില്ലാതെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വൃദ്ധയായ ദേവുവിനും മക്കള്‍ക്കും ആശ്വാസമേകി വനിതാ കമ്മീഷന്.
ആശുപത്രി സന്ദര്‍ശിച്ച കമ്മീഷന് അംഗങ്ങളായ ഇന്ദിര രവീന്ദ്രന്, വി.ആര്. മഹിളാമണി എന്നിവര്‍ ദേവുവിനെയും മകന് മുരുകന്, ഭാര്യ സുനിത, മകള്‍ അമ്മു എന്നിവരെ കാണുകയും വിവരങ്ങള്‍ തിരക്കുകയും ചെയ്തു. വൈകുന്നേരം നാലോടെ ആശുപത്രിയിലെത്തിയ അംഗങ്ങള്‍ ആശുപത്രി അധികൃതരുമായും സംസാരിച്ചു.
പരസഹായത്തിനാരുമില്ലാതെ കഷ്ടപ്പെടുന്ന ഇവരുടെ വാര്‍ത്ത രണ്ടു ദിവസം മുമ്പാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ വനിതാ കമ്മീഷന് അംഗം ഇന്ദിര രവീന്ദ്രന് ഇടപെടുകയും അഫിലിയേറ്റഡ് സംഘടനയായ സ്ത്രീശക്തിയോട് അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.ഇവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കിയ സ്ത്രീശക്തി പ്രവര്‍ത്തകര്‍ കുട്ടിക്ക് തുടര്‍പഠനത്തിനുള്ള സൗകര്യം ഒരുക്കാമെന്നും ഉറപ്പു നല്കി.