ചാപ്പമറ്റം-പടിഞ്ഞാറ്റുകര-മീനടം റോഡ് നവീകരണം ഇന്നു മുതല്‍
1489538
Monday, December 23, 2024 7:04 AM IST
കോട്ടയം: പിഎംജിഎസ്വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.24 കോടി രൂപ മുടക്കി നിര്‍മിക്കുന്ന ചാപ്പമറ്റം-പടിഞ്ഞാറ്റുകര -മീനടം റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ആരംഭിക്കുമെന്ന് കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ചാണ്ടി ഉമ്മന്‍ എംഎല്‍എ എന്നിവര്‍ അറിയിച്ചു.
ആധുനിക സാങ്കേതികവിദ്യയായ ഫുള്‍ ഡെപ്ത് റെക്ലമേഷന്‍ (എഫ്ഡിആര്‍) പൂര്‍ത്തീകരിച്ച റോഡിന്റെ ടാറിംഗ് പ്രവൃത്തികളാണ് ആരംഭിക്കുന്നത്. ടാറിംഗിനുശേഷം എ്ന്ജിനിയറിംഗ് വിഭാഗം മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലങ്ങളില്‍ റോഡിന്റെ സൈഡ് കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തും. ട്രാഫിക് ബോര്‍ഡുകളും സ്ഥാപിക്കും.
മീനടം, പാമ്പാടി എന്നീ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന 3.744 കിലോമീറ്റര്‍ നീളമുള്ള ചാപ്പമറ്റം-ഒന്‍പതാം മൈല്‍-പടിഞ്ഞാറ്റുകര-മീനടം റോഡാണ് ഗ്രാമീണ റോഡ് വികസന പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്നത്.
ഫ്രാന്‍സിസ് ജോര്‍ജ് എംപി, ചാണ്ടി ഉമ്മന്‍ എംഎല്‍എ എന്നിവരുടെ ഇടപെടലിനെ ത്തുടര്‍ന്നാണ് മുടങ്ങിക്കിടന്ന റോഡു പണി പുനരാരംഭി ക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ 60ശതമാനം തുകയും സംസ്ഥാന സര്‍ക്കാര്‍ 40ശതമാനം തുകയും മുടക്കുന്ന വിധത്തിലാണ് പിഎംജിഎസ്വൈ പദ്ധതി നടപ്പാക്കുന്നത്. എഫ്ഡിആര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെയ്യുന്ന റോഡ് നിര്‍മാണം പ്രത്യേക എന്‍ജിനിയറിംഗ് വിഭാഗം പരിശോധിച്ച് ഗുണനിലവാരം ഉറപ്പ് വരുത്തുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് എംപിയും, ചാണ്ടി ഉമ്മന്‍ എംഎല്‍എയും പറഞ്ഞു.