കർദിനാൾ മാർ ജോർജ് കൂവക്കാട്ടിന് കുടമാളൂരിൽ സ്വീകരണം
1489536
Monday, December 23, 2024 7:04 AM IST
കുടമാളൂർ: കർദിനാൾ മാർ ജോർജ് കൂവക്കാട്ടിനു കുടമാളൂർ പള്ളിയിൽ സ്വീകരണം നൽകും. 26നു രാവിലെ എട്ടിന് പള്ളിയിൽ എത്തുന്ന കർദിനാളിന് ആർച്ച്പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടത്തിന്റെ നേതൃത്വത്തിൽ കാനോനിക സ്വീകരണം നൽകും.
ആഗോള കത്തോലിക്ക സഭയിൽ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്ത ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന മനുഷ്യാവതാര മഹാ ജൂബിലിയുടെ ഇടവകതലത്തിലുള്ള ഉദ്ഘാടനം കർദിനാൾ നിർവഹിക്കും. കുടമാളൂർ പള്ളി സ്ഥാപിതമായതിന്റെ 900 വർഷ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി പ്രതിനിധി യോഗാംഗങ്ങൾ, കൂട്ടായ്മ ലീഡേഴ്സ്, വാർഡ് ഭാരവാഹികൾ, മാതൃ-പിതൃ വേദി,
യുവദീപ്തി, മിഷൻ ലീഗ് ഭാരവാഹികൾ, മറ്റു സംഘടനാ ഭാരവാഹികൾ എന്നിവരുമായി കർദിനാൾ കൂടിക്കാഴ്ച നടത്തും. ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മ ജ്ഞാനസ്നാനം സ്വീകരിച്ച മാമ്മോദീസാത്തൊട്ടി, അൽഫോൻസ മ്യൂസിയം എന്നിവ സന്ദർശിക്കും.