ഫ്ളാഷ് സെയിലും വിലക്കുറവുമായി സപ്ലൈകോ ക്രിസ്മസ് ഫെയർ
1489534
Monday, December 23, 2024 7:04 AM IST
കോട്ടയം: നിത്യോപയോഗ സാധനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കി സപ്ലൈകോ ക്രിസ്മസ് ഫെയറിന് ജില്ലയില്‍ തുടക്കം. കോട്ടയം മാവേലി ടവറിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഫെയര്‍ ഉദ്ഘാടനം ചെയ്തു.
നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. വി.ബി. ബിനു, ബെന്നി മൈലാടൂര്‍, ടോമി വേദഗിരി, മേഖലാ മാനേജര്‍ ആര്. ജയശ്രീ, താലൂക്ക് സപ്ലൈ ഓഫീസര്‍ തരുണ്‍ തമ്പി എന്നിവര്‍ പ്രസംഗിച്ചു. ഡിസംബര്‍ 30 വരെയാണ് വിപണനമേള.
സപ്ലൈകോ ജില്ലാ വിപണനമേളകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും 30 വരെ ഉച്ചയ്ക്ക് രണ്ടര മുതല്‍ നാലുവരെ ഫ്ളാഷ് സെയില്‍ നടത്തും.