കിഴതിരി, മേതിരി പ്രദേശങ്ങളില്‍ കാട്ടുപന്നികള്‍ വിഹരിക്കുന്നു
1489488
Monday, December 23, 2024 5:56 AM IST
രാമപുരം: രാമപുരം പഞ്ചായത്തിലെ കുരവന്‍കുന്ന്, കോട്ടമല പ്രദേശങ്ങളുടെ മലയടിവാരത്ത് കാട്ടുപന്നികള്‍ വിഹരിക്കുന്നു. കഴിഞ്ഞ ദിവസം മേതിരിക്ക് സമീപം ഉഴുന്നാലില്‍ വാതിലില്‍ റോഡിന് സമീപം നിലയുറപ്പിച്ച രണ്ടു കാട്ടുപന്നികള്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തി.
മേതിരി, കിഴതിരി പ്രദേശങ്ങളില്‍ പലയിടങ്ങളിലും കൃഷികള്‍ നശിപ്പിച്ചിരുന്നു. മരച്ചീനി, ചേമ്പ്, ചേന, വാഴ എന്നീ കൃഷികളാണ് കൂടുതലായും നശിപ്പിക്കപ്പെട്ടത്.
കാട്ടുപന്നിയെ കണ്ടതോടെ ഭീതിയിലാണ് നാട്ടുകാര്‍. കുരവന്കുന്നിലും കോട്ടമലയിലും ജനവാസമില്ലാത്ത വിജനമായ സ്ഥലങ്ങള്‍ ധാരാളമുണ്ട്. അവിടെയാണ് പന്നികള്‍ കൂട്ടമായി പെറ്റുപെരുകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.