പൈ​ക: മു​ൻ ധ​ന​കാ​ര്യ മ​ന്ത്രി കെ.​എം. മാ​ണി 20 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ച്ച പൈ​ക ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ 24 മ​ണി​ക്കൂ​ർ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഉ​റ​പ്പു​വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സം​സ്ഥാ​ന സ്റ്റി​യറിം​ഗ് ക​മ്മി​റ്റി അം​ഗം സാ​ജ​ൻ തൊ​ടു​ക ആ​വ​ശ്യ​പ്പെ​ട്ടു.

യൂ​ത്ത് ഫ്ര​ണ്ട്-​എം എ​ലി​ക്കു​ളം മ​ണ്ഡ​ലം ക​മ്മി​റ്റി​യും പൈ​ക യൂ​ണി​റ്റ് ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ആ​ശു​പ​ത്രി ഉ​പ​രോ​ധ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി ക​ഴി​ഞ്ഞാ​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി​ക്ക് ഇ​ട​യി​ലു​ള്ള ഏ​ക സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യാ​ണ് പൈ​ക ആ​ശു​പ​ത്രി. മീ​ന​ച്ചി​ൽ, എ​ലി​ക്കു​ളം, അ​ക​ല​ക്കു​ന്നം, തി​ട​നാ​ട്, പ​ള്ളി​ക്ക​ത്തോ​ട്, കൊ​ഴു​വ​നാ​ൽ തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ളാ​ണ് ആ​ശു​പ​ത്രി​യെ ആ​ശ്ര​യി​ക്കു​ന്ന​ത്.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​യി​ല്യ​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടോ​മി ക​പ്പി​ലു​മാ​ക്ക​ൽ, തോ​മ​സു​കു​ട്ടി വ​ട്ട​യ്ക്കാ​ട്ട്, മോ​ൺ​സി വ​ള​വ​നാ​ൽ, ജോ​മോ​ൻ കൊ​ല്ല​ക്കൊ​മ്പി​ൽ, ജോ​ർ​ജ് കാ​ഞ്ഞ​മ​ല, അ​ജി അ​മ്പ​ല​ത്ത​റ, ബി​നേ​ഷ് പാ​റാ​ന്തോ​ട്ട്, ജ​സ്റ്റി​ൻ അ​ക്ക​ര​യി​ൽ,

ആ​ന്‍റോ ക​പ്പി​ലു​മാ​ക്ക​ൽ, ജോ​സു​കു​ട്ടി പു​ള്ളോ​ലി​ൽ, ചി​ക്കു വ​ട​ക്കേ​ട്ട്, ര​തീ​ഷ് മു​ക​ളേ​ൽ, അ​മ​ൽ തെ​ക്കേ​ൽ, ശ്രീ​കാ​ന്ത് ക​ടു​വ​താ​നി​യി​ൽ, പ്ര​തീ​ഷ് വെ​ട്ട​ത്ത​ക​ത്ത്, ടീ​ന തോ​മ​സ്, ജി​സ് വ​ട​ക്കേ​ക്കു​ന്ന്, ജെ​റി​ൻ മോ​ൺ​സി, മ​നു ഈ​ട്ടി​ക്ക​ൽ, ജോ​ബി​ൻ ക​ള​രി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗിച്ചു.