ഭിന്നശേഷി സൗഹൃദസംഗമം ഇന്ന്
1489486
Monday, December 23, 2024 5:56 AM IST
കുറുമണ്ണ്: ദയ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ഭിന്നശേഷി സൗഹൃദസംഗമവും ക്രിസ്മസ് ആഘോഷവും ഇന്നു നടക്കും. രാവിലെ 11ന് കുറുമണ്ണ് സെന്റ് ജോണ്‍സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി മാണി സി. കാപ്പന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ദയ ചെയര്മാന് പി.എം. ജയകൃഷ്ണന് അധ്യക്ഷത വഹിക്കും.
നിഷ ജോസ് കെ. മാണി, സംസ്ഥാന ഡിസബിലിറ്റി കമ്മീഷണര്‍ ഡോ. പി.ടി. ബാബുരാജ്, ഫാ. അഗസ്റ്റിന് പീടികമല, പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, ഫാ. ജീവന് കദളിക്കാട്ടില്‍, വാര്‍ഡ് മെംബര്‍ ബിന്ദു ജേക്കബ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ബ്രജിറ്റ് ജോണ്‍,
ദയ സെക്രട്ടറി തോമസ് ടി. എഫ്രേം, പി.ഡി. സുനില്‍ ബാബു, ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് ബിജോയി, സിന്ധു പി. നാരായണന്, ജോസഫ് തുടങ്ങിയവര്‍ പ്രസംഗിക്കും.