ക്രിസ്മസ് മധുരതരമാക്കാന്‍ പാലാ ബേക്കേഴ്സ്
1489485
Monday, December 23, 2024 5:56 AM IST
പാലാ: പാലായ്ക്ക് പുതുരുചികള്‍ ആസ്വദിക്കാന്‍ ഒരു ക്രിസ്മസ് കാലം കൂടി വന്നുചേര്‍ന്നു. കേക്ക് വിപണികള്‍ സജീവമായി. പുതുമകളുടെ ചുരിഭേദങ്ങള് എത്തിക്കാനുള്ള ശ്രമത്തിലാണ് പാലാ ബേക്കേഴ്സ്.
വിവിധയിനം പ്ലം കേക്കുകൾ, ഫ്രഷ് ക്രീം കേക്കുകള്‍, ബട്ടര്‍ കിംഗ് കേക്കുകള്‍, വിവിധ ആകൃതിയിലും രുചികളിലുമുള്ള കേക്കുകള്‍ എന്നിവയുടെ വിപുലമായ ശേഖരമാണ് പാലാ ബേക്കേഴ്സിന്റെ വിവിധ ശാഖകളില്‍ ഒരുക്കിയിട്ടുള്ളത്. പരമ്പരാഗമായ വിവിധയിനം കേക്കുകളും പാലാ ബേക്കേഴ്സില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
പാലാ മുനിസിപ്പല്‍ കോംപ്ലക്സ്, കൊട്ടാരമറ്റം, ചേര്‍പ്പുങ്കല്‍, പ്രവിത്താനം, രാമപുരം എന്നിവിടങ്ങളിൽ പാലാ ബേക്കേഴ്സ് പ്രവർത്തിക്കുന്നു. കഴിഞ്ഞ ദിവസം കുറവിലങ്ങാട്ടും പാലാ ബേക്കേഴ്സ് പ്രവര്‍ത്തനം ആരംഭിച്ചു.