നെല്ലാമറ്റത്തെ വഴിയോരവിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു
1489483
Monday, December 23, 2024 5:56 AM IST
ഉഴവൂർ: നെല്ലാമറ്റത്തെ വഴിയോരവിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ഡോ. സിന്ധുമോൾ ജേക്കബ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ന്യൂജന്റ് ജോസഫ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബൈജു ജോൺ പുതിയിടത്തുചാലിൽ, സ്മിത അലക്സ്, പഞ്ചായത്തംഗം ജോണിസ് പി. സ്റ്റീഫൻ, ബിഡിഒ ജോഷി ജോസഫ്, എക്സിക്യൂട്ടീവ് എൻജിനീയർ ദിലീപ് എന്നിവർ പ്രസംഗിച്ചു. വാർഡിലെ മുതിർന്ന അംഗം ഉതുപ്പാൻ കണ്ണംപുരയിടത്തിൽ കേക്കുമുറിച്ച് മധുരം പങ്കുവച്ചു.