കാര്‍ഷികപ്രശ്നങ്ങള്‍ പരിഹരിക്കണം: ഇന്‍ഫാം
1489482
Monday, December 23, 2024 5:56 AM IST
പാലാ: വന്യമൃഗശല്യം, ബഫര്‍ സോണ്‍, നിര്‍ദിഷ്ട വനനിയമം, കാര്‍ഷിക മേഖലയിലെ തകര്‍ച്ച, ജപ്തി ഭീഷണി എന്നിങ്ങനെ നിലവിലുള്ള കര്‍ഷക പ്രശ്നങ്ങള്‍ക്ക് എത്രയുംവേഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരിഹാര നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്‍ഫാം പാലാ കര്‍ഷക ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
അല്ഫോന്സിയന് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സമ്മേളനം ഡയറക്ടര്‍ ഫാ. ജോസ് തറപ്പേല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ. ജോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ തോമസ് മാത്യു പെരിങ്ങളം, ദേശീയ കമ്മിറ്റിയംഗം മാത്യു മാമ്പറമ്പില്‍,
സെക്രട്ടറി തോമസ് മറ്റം, ലീലാമ്മ ഇലവുങ്കല്‍, പി.ജെ. ജോസഫ്, ജോര്‍ജ് മുണ്ടവാലയില്, ജോസ് വടക്കേല്‍, ബിന്‍സ് തൊടുകയില്‍, ബേബി മാത്യു, തോമസ് ജോസഫ്, ജോണിച്ചന് പൂമരംതുരുത്തിപ്പള്ളില് എന്നിവര്‍ പ്രസംഗിച്ചു.