വന്യമൃഗങ്ങളെയല്ല, മനുഷ്യജീവനെയാണ് സംരക്ഷിക്കേണ്ടത്: കത്തോലിക്ക കോണ്‍ഗ്രസ്
1489481
Monday, December 23, 2024 5:56 AM IST
പാലാ: വന്യമൃഗങ്ങളെക്കാള്‍ സംരക്ഷിക്കേണ്ടത് മനുഷ്യജീവന് ആണെന്ന് കത്തോലിക്ക
കോണ്‍ഗ്രസ് പാലാ രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍. വന്യമൃഗ ആക്രമണങ്ങളില്‍നിന്ന് മനുഷ്യജീവനെ സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത സമിതി നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗ ആക്രമണത്തില്‍ മനുഷ്യജീവന് നഷ്ടപ്പെടാനുള്ള സാഹചര്യം പൂര്‍ണമായും ഒഴിവാക്കണമെന്നും ഉചിതമായ നിയമനിര്‍മാണങ്ങള്‍ നടത്തി മനുഷ്യജീവന് സംരക്ഷണം നല്‍കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത സമിതി ആവശ്യപ്പെട്ടു.
രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ച യോഗത്തില്‍ രൂപത ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം, ജോയി കണിപറമ്പില്‍, ആന്‍സമ്മ സാബു, അഡ്വ. ജോണ്സണ് വീട്ടിയാങ്കല്‍, സി.എം. ജോര്‍ജ് , പയസ് കവളംമാക്കല്‍, ജോണ്സന് ചെറുവള്ളില്‍, ടോമി കണ്ണീറ്റുമ്യാലില്‍, ബെന്നി കിണറ്റുകര, രാജേഷ് പാറയില്‍, ജോബിന് പുതിയടത്തുചാലില്‍, എഡ്വിന് പാമ്പാറ, ബെല്ലാ സിബി, അജിത് അരിമറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു.