പാ​ലാ: തി​രു​സ​ഭ​യു​ടെ കാ​വ​ല്‍​ക്കാ​ര​നാ​യി സ​ഭ വ​ണ​ങ്ങു​ന്ന വി​ശു​ദ്ധ യൗ​സേ​പ്പി​ല്‍ വി​ള​ങ്ങി​യി​രു​ന്ന നീ​തി​ബോ​ധ​വും വി​ശു​ദ്ധി​യും ന​മ്മു​ടെ കു​ടും​ബ​ത്തി​ലും പ്രാ​വ​ര്‍​ത്തി​ക​മാ​ക്ക​ണ​മെ​ന്നും മനു​ഷ്യ​രോ​ടു​ള്ള അ​ക​ല്‍​ച്ച​യ​ല്ല മ​റി​ച്ച് അ​ത്യു​ന്ന​ത​നോ​ടു​ള്ള സം​ഭാ​ഷ​ണ​മാ​ണ് യൗ​സേ​പ്പി​ന്‍റെ മൗന​മെ​ന്നും ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. പാ​ലാ രൂ​പ​ത ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍റെ നാ​ലാം ദി​നം വി​ശു​ദ്ധ കു​ര്‍​ബാ​ന മ​ധ്യേ സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

മൗ​ന​മാ​ണ് യൗ​സേ​പ്പി​ന്‍റെ മു​ഖ​മു​ദ്ര. ര​ക്ഷാ​ക​ര പ​ദ്ധ​തി​യു​ടെ അ​ക​ക്കാ​മ്പും മൗ​നം ത​ന്നെ​യാ​ണ്. വി​ശു​ദ്ധ യൗ​സേ​പ്പി​നോ​ടു​ള്ള ഭ​ക്തി​യാ​ണ് സു​വി​ശേ​ഷ​ങ്ങ​ളു​ടെ​യും മൗ​ന​പ്രാ​ര്‍​ഥ​ന​ക​ളു​ടെ​യെ​ല്ലാം അ​ടി​ത്ത​റ. ദൈ​വ​ത്തി​ന്‍റെ വ​ച​നം പ​ഠി​ക്കാ​നു​ള്ള ര​ണ്ടു വ​ഴി​ക​ളാ​ണ് ബൈ​ബി​ളും ന​മ്മു​ടെ പാ​ര​മ്പ​ര്യ​ങ്ങ​ളും. അ​വ ഒ​രു​പോ​ലെ ചേ​ര്‍​ത്തു​പി​ടി​ക്കു​മ്പോ​ഴാ​ണ് ദൈ​വ​വ​ച​നം എ​ന്താ​ണെ​ന്ന് ന​മു​ക്ക് മ​ന​സി​ലാ​ക്കു​ന്ന​തെ​ന്നും മാ​ർ കല്ല​റ​ങ്ങാ​ട്ട് ഓ​ര്‍​മി​പ്പി​ച്ചു.

വി​ശു​ദ്ധ കു​ര്‍​ബാ​ന​യി​ല്‍ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍, ആ​ര്‍​ച്ച്പ്രീ​സ്റ്റ് ഫാ. ​അ​ഗ​സ്റ്റി​ന്‍ കൂ​ട്ടി​യാ​നി​യി​ല്‍, ഫാ. ​മാ​ണി കൊ​ഴു​പ്പ​ന്‍​കു​റ്റി, ഫാ. ​ജോ​സ​ഫ് ന​രി​തൂ​ക്കി​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി.

പാ​ലാ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ​യും ബൈ​ബി​ള്‍ അ​പ്പൊ​സ്‌​ത​ലേ​റ്റും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ര​ണ്ടാ​മ​ത് വ​ച​ന​നി​ധി മ​ത്സ​ര​ത്തി​ല്‍ സ​മ്മാ​നാ​ര്‍​ഹ​രാ​യ​വ​ര്‍​ക്കു​ള്ള പു​ര​സ്‌​കാ​ര നി​ര്‍​വ​ഹ​ണ​വും മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നി​ര്‍​വ​ഹി​ച്ചു. കു​ട്ടി​ക​ള്‍, യു​വ​ജ​ന​ങ്ങ​ള്‍, സി​സ്റ്റേ​ഴ്സ്, സ്ത്രീ​ക​ള്‍, പു​രു​ഷ​ന്മാ​ര്‍ എ​ന്നീ അ​ഞ്ച് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​രു​ന്നു മ​ത്സ​രം. രൂ​പ​ത ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫാ. ​ജേ​ക്ക​ബ് വെ​ള്ള​മ​രു​തു​ങ്ക​ല്‍, ഫാ. ​ആ​ല്‍​ബി​ന്‍ പു​തു​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ഇ​ന്നു സ​മാ​പി​ക്കും

പാ​ലാ രൂ​പ​ത പ്ലാ​റ്റി​നം ജൂ​ബി​ലി ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ഇ​ന്നു സ​മാ​പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ജ​പ​മാ​ല, വൈ​കു​ന്നേ​രം നാ​ലി​ന് ഫാ. ​ഡൊ​മി​നി​ക് വാ​ള​ന്മ​നാ​ല്‍ വി​ശു​ദ്ധ കു​ർ‌​ബാ​ന അ​ര്‍​പ്പി​ക്കും. ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​വും ഇ​ന്ന് ഉ​ണ്ടാ​യി​രി​ക്കും.

സു​വി​ശേ​ഷ​വ​ത്ക​ര​ണ വ​ര്‍​ഷാ​രം​ഭ​ത്തി​ന് ഔ​പ​ചാ​രി​ക​മാ​യി തി​രി തെ​ളി​യും. അ​തോ​ടൊ​പ്പം ക​ണ്‍​വ​ന്‍​ഷ​ന്‍റെ വി​ജ​യ​ത്തി​നു വേ​ണ്ടി മി​ക​ച്ച ധ​ന​ശേ​ഖ​ര​ണം ന​ട​ത്തി​യ വ്യക്തി​ക​ളെ​യും ഇ​ട​വ​ക​ക​ളെ​യും ക​ണ്‍​വ​ന്‍​ഷ​ന്‍ വേ​ദി​യി​ല്‍ ആ​ദ​രി​ക്കും.