വാർഡ് വിഭജനത്തിൽ വ്യാപക ആക്ഷേപം
1489479
Monday, December 23, 2024 5:56 AM IST
മുണ്ടക്കയം: പഞ്ചായത്ത് വാർഡ് വിഭജനത്തിൽ വ്യാപകമായ ആക്ഷേപമാണ് ഉണ്ടായിരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. മുണ്ടക്കയത്തു സംഘടിപ്പിച്ച മണ്ഡലതല യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എസ്. രാജു അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറി പ്രകാശ് പുളിക്കൻ, ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര, റോയി കപ്പിലുമാക്കൽ, നൗഷാദ് ഇല്ലിക്കൽ, വീ.ടി. അയൂബ് ഖാൻ, ബോബി കെ. മാത്യു, കെ.കെ. ജനാർദനൻ, ടി.ടി. സാബു എന്നിവർ പ്രസംഗിച്ചു.