ക​ണ​മ​ല: ശ​ബ​രി​മ​ല കാ​ന​ന​പാ​ത​യി​ൽ നി​ന്ന് വ്യാ​പാ​രി​ക​ൾ പി​ന്മാ​റു​ന്നു. കാ​ന​ന​പാ​ത​യി​ൽ തീ​ർ​ഥാ​ട​ക യാ​ത്ര​യ്ക്ക് വി​ല​ക്കും സ​മ​യ നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ക​ച്ച​വ​ടം കു​റ​ഞ്ഞു തു​ട​ങ്ങി. ഇ​തുകൂ​ടാ​തെ വ​നം​വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച​തോ​ടെ അ​ടു​ത്ത സീ​സ​ണി​ൽ ക​ച്ച​വ​ട​ത്തി​നി​ല്ലെ​ന്ന് പ​റ​ഞ്ഞ് മി​ക്ക​വ​രും ഇ​പ്പോ​ൾ പി​ന്മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

കോ​വി​ഡ് കാ​ല​ത്ത് പാ​ത അ​ട​ച്ച ശേ​ഷം തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ സീ​സ​ൺ ക​ച്ച​വ​ടം ക​ന​ത്ത ന​ഷ്ടം നി​റ​യ്ക്കു​ന്ന നി​ല​യെ​ത്തി. ഇ​പ്പോ​ൾ ക​ച്ച​വ​ടം ക​ഴി​ഞ്ഞു പാ​ത ഇ​റ​ങ്ങു​ന്ന​ത് ന​ഷ്ടം മാ​ത്ര​മ​ല്ല ദു​രി​ത​ങ്ങ​ൾ കൂ​ടി സ​ഹി​ച്ചാ​ണെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു.

ചി​ല്ല​റ​യ​ല്ല ക​ഷ്‌​ട​പ്പാ​ട്

ഷെ​ഡ് കെ​ട്ടാ​നു​ള്ള എ​ല്ലാ സാ​ധ​ന​ങ്ങ​ളും വ്യാ​പാ​രി​ക​ൾ കൊ​ണ്ടു​വ​ര​ണം. വ​ന​ത്തി​ൽ​നി​ന്ന് ഒ​രു ക​മ്പ് പോ​ലും എ​ടു​ക്കാ​ൻ പാ​ടി​ല്ല. ഒ​രു ചെ​റി​യ ഷെ​ഡ് പ​ണി​തീ​ർ​ക്കാ​ൻ ഏ​റ്റ​വും കു​റ​ഞ്ഞ​ത് അ​ര ല​ക്ഷം രൂ​പ​യെ​ങ്കി​ലും ചെ​ല​വാ​കും. ഇ​തി​നു​പു​റ​മേ കു​റ​ഞ്ഞ​ത് 15,000 രൂ​പ​യെ​ങ്കി​ലും വ​നം വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ക​മ്മി​റ്റി​ക്കു ന​ൽ​ക​ണം. 2,000 രൂ​പ പ​ഞ്ചാ​യ​ത്ത്‌ ലൈ​സ​ൻ​സി​ന് കൊ​ടു​ക്ക​ണം. ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും അ​നു​മ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ട​ണം.

വ​ന​പാ​ല​ക​ർ​ക്ക് പി​രി​വ് ന​ൽ​ക​ണം. വി​ല്പ​ന സാ​ധ​ന​ങ്ങ​ളെ​ല്ലാം ത​ല​ച്ചു​മ​ടാ​യി എ​ത്തി​ക്ക​ണം. വെ​ള്ളം വ​ന​ത്തി​ൽ​നി​ന്ന് കി​ട്ടി​യി​ല്ല​ങ്കി​ൽ നാ​ട്ടി​ൽ​നി​ന്നു കൊ​ണ്ടു​വ​ര​ണം. ശു​ചി​മു​റി സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ വ​ന​ത്തെ ആ​ശ്ര​യി​ക്ക​ണം. വൈ​ദ്യു​തി ഇ​ല്ലാ​ത്ത​തി​നാ​ൽ രാ​ത്രി​യി​ൽ ബ​ദ​ൽ സം​വി​ധാ​നം ഒ​രു​ക്ക​ണം. ഇ​ങ്ങ​നെ ഒ​ട്ടേ​റെ വൈ​ത​ര​ണി​ക​ൾ മ​റി​ക​ട​ന്നാ​ണ് ക​ച്ച​വ​ടം ന​ട​ത്തേ​ണ്ടത്.

മ​ഴ​യാ​യാ​ൽ പാ​ത അ​ട​യ്ക്കും

ഇ​ത്ത​വ​ണ ദി​വ​സ​ങ്ങ​ളോ​ളം മ​ഴ​മൂ​ലം പാ​ത അ​ട​ച്ചി​ട്ടി​രു​ന്നു. ഈ ​ദി​വ​സ​ങ്ങ​ളി​ൽ വ​ന​ത്തി​ലെ വി​ജ​ന​മാ​യ പാ​ത​യി​ൽ ക​ച്ച​വ​ട​ക്കാ​ർ അ​ടു​ത്ത ദി​വ​സം പാ​ത തു​റ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ക​ഴി​ച്ചു​കൂ​ട്ടി. രാ​ത്രി​യി​ൽ​തീ​ർ​ഥാ​ട​ക യാ​ത്ര നി​രോ​ധി​ച്ച​തി​നാ​ൽ ക​ച്ച​വ​ട​ക്കാ​ർ മാ​ത്ര​മാ​ണ് പാ​ത​യി​ൽ ഷെ​ഡു​ക​ളി​ൽ ക​ഴി​യു​ക. എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ആ​ന​ക​ൾ എ​ത്തു​ന്ന ഈ ​ഷെ​ഡു​ക​ളി​ൽ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​കാ​തെ ഉ​റ​ക്ക​മൊ​ഴി​ച്ചാ​ണ് ക​ഴി​യേ​ണ്ട​ത്.

വ​ന്യ​മൃ​ഗ ഭീ​ഷ​ണി മു​ന്നി​ൽ

പ​ല​പ്പോ​ഴും തീ​ർ​ഥാ​ട​ക​രും ക​ച്ച​വ​ട​ക്കാ​രും കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണം നേ​രി​ടാ​റു​ണ്ട്. ആ​ന​ക​ൾ ഷെ​ഡു​ക​ൾ ത​ക​ർ​ത്ത ഒ​ട്ടേ​റെ സം​ഭ​വ​ങ്ങ​ളു​മു​ണ്ട്. ആ​ന, പു​ലി, കാ​ട്ടു​പോ​ത്ത്, കേ​ഴ, മ്ലാ​വ്, ഉ​ടു​മ്പ്, പാ​ക്കാ​ൻ, അ​പൂ​ർ​വ​മാ​യി ക​ര​ടി തു​ട​ങ്ങി​യ ജീ​വി​ക​ളും വി​ഹ​രി​ക്കു​ന്നു. ഇ​ത് മു​ൻ​നി​ർ​ത്തി രാ​വി​ലെ മു​ത​ൽ ഉ​ച്ച​വ​രെ​യേ തീ​ർ​ഥാ​ട​ക സ​ഞ്ചാ​രം അ​നു​വ​ദി​ച്ചി​ട്ടു​ള്ളൂ.

ഈ ​സ​യ​ത്തു​ള്ള ക​ച്ച​വ​ടം മാ​ത്ര​മാ​ണ് ആ​കെ​യു​ള്ള പ്ര​തീ​ക്ഷ. പെ​ട്ടെ​ന്നു​ത​ന്നെ കാ​ന​ന​പാ​ത​യി​ൽ യാ​ത്ര ന​ട​ത്തേ​ണ്ട നി​ല​യി​ൽ ക​ടു​ത്ത സ​മ​യ നി​യ​ന്ത്ര​ണ​മാ​യ​തോ​ടെ അ​യ്യ​പ്പഭ​ക്ത​ർ ക​ച്ച​വ​ട​ക്കാ​രു​ടെ ഷെ​ഡു​ക​ളി​ൽ അ​ധി​കം സ​മ​യം ചെ​ല​വി​ടി​ല്ല. അ​തു​കൊ​ണ്ട് ഇ​ത്ത​വ​ണ ക​ച്ച​വ​ടം തീ​രെ കു​റ​ഞ്ഞെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പറ​യു​ന്നു.

ദ​ശാ​ബ്ദ​ങ്ങ​ളു​ടെ പ​ഴ​ക്കം

പ​ര​മ്പ​രാ​ഗ​ത കാ​ന​ന​പാ​ത​യ്ക്ക് നി​ല​വി​ലു​ള്ള വാ​ഹ​ന​പാ​ത​യേ​ക്കാ​ൾ ദ​ശാ​ബ്ദ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. എ​രു​മേ​ലി​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് പേ​രൂ​ർ​ത്തോ​ട്, ഇ​രു​മ്പൂ​ന്നി​ക്ക​ര, കോ​യി​ക്ക​ക്കാ​വ്, കാ​ള​കെ​ട്ടി, അ​ഴു​ത, ക​ല്ലി​ടാം​കു​ന്ന്, ക​രി​മ​ല, വ​ലി​യാ​ന​വ​ട്ടം, ചെ​റി​യാ​ന​വ​ട്ടം വ​ഴി​യാ​ണു തീ​ർ​ഥാ​ട​ക​ർ ന​ട​ന്നു ശ​ബ​രി​മ​ല​യി​ൽ എ​ത്തു​ന്ന​ത്.

200ൽ​പ​രം ക​ച്ച​വ​ട ഷെ​ഡു​ക​ളാ​ണ് പ​മ്പ വ​രെ പാ​ത​യി​ലു​ള്ള​ത്. വ​നം​വ​കു​പ്പി​നു കീ​ഴി​ലു​ള്ള ഇ​ക്കോ ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി, വ​ന​സം​ര​ക്ഷ​ണ സ​മി​തി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ട​ക​ൾ ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​ത്.