ക്രിസ്മസ് ആഘോഷം
1489476
Monday, December 23, 2024 5:47 AM IST
ശാന്തിദൂത് 2k24, ക്രിസ്മസ് ഗ്രാമം ഉദ്ഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ എസ്എംവൈഎമ്മിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ശാന്തിദൂത് 2k24ന്റെയും ക്രിസ്മസ് ഗ്രാമങ്ങളുടെയും ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ നിർവഹിച്ചു.
ആർച്ച് പ്രീസ്റ്റും കത്തീഡ്രൽ വികാരിയുമായ ഫാ. വർഗീസ് പരിന്തിരിക്കൽ അധ്യക്ഷത വഹിച്ചു. കത്തീഡ്രൽ എസ്എംവൈഎം ഡയറക്ടർ ഫാ. ജോസഫ് ആലപ്പാട്ടുകുന്നേൽ, റോൺ ആന്റണി സെബാസ്റ്റ്യൻ, സ്നേഹ സൂസൺ ഡൊമിനിക് എന്നിവർ പ്രസംഗിച്ചു.
ഇന്ന് വൈകുന്നേരം 5.30ന് പഴയപള്ളിയിൽനിന്ന് കത്തീഡ്രലിലേക്ക് മഹാറാലി നടത്തും. തുടർന്നു നടക്കുന്ന സമ്മേളനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും. ആർച്ച് പ്രീസ്റ്റും കത്തീഡ്രൽ വികാരിയുമായ ഫാ. വർഗീസ് പരിന്തിരിക്കൽ അധ്യക്ഷത വഹിക്കും.
സിനിമാതാരം സിജു വിൽസൺ മുഖ്യാതിഥിയായിരിക്കും. രാത്രി ഏഴിന് ക്രിസ്മസ് മ്യൂസിക് നൈറ്റും കത്തീഡ്രൽ ഇടവകയിലെ 400 കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന കലാസന്ധ്യയും നടക്കും.
കൂട്ടിക്കലിൽ ഐക്യ ക്രിസ്മസ് റാലി
കൂട്ടിക്കൽ: സെന്റ് ജോർജ് ഫൊറോന പള്ളി, സെന്റ് ലൂക്ക്സ് സിഎസ്ഐ പള്ളി, സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി എന്നിവയുടെ നേതൃത്വത്തിൽ ഐക്യ ക്രിസ്മസ് റാലി സംഘടിപ്പിച്ചു.
സെന്റ് ജോർജ് പള്ളിയിൽനിന്ന് ആരംഭിച്ച റാലി സെന്റ് മേരീസ് പള്ളിക്കവല ചുറ്റി കൂട്ടിക്കൽ ടൗണിലൂടെ സെന്റ് ലൂക്ക്സ് സിഎസ്ഐ പള്ളിയിൽ സമാപിച്ചു. തുടർന്ന് മാർ ജേക്കബ് മുരിക്കൻ ക്രിസ്മസ് സന്ദേശം നൽകി.
ഫാ. സി റിൽ തയ്യിൽ, റവ. പി.കെ. സെബാസ്റ്റ്യൻ, ഫാ. വിൽസൺ വർഗീസ്, ഫാ. ജോസഫ് വടക്കേമംഗലത്ത്, ഫാ. സേവ്യർ മാമൂട്ടിൽ, ഫാ. ജോസഫ് മേച്ചേരി എന്നിവർ നേതൃത്വം നൽകി.
ചിറക്കടവ് പഞ്ചായത്തിൽ ക്രിസ്മസ് ആഘോഷം
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിലെ ക്രിസ്മസ് ആഘോഷം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. ലോകത്ത് അസഹിഷ്ണുതയും വർഗീയതയും വർധിക്കുന്ന കാലഘട്ടത്തിൽ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും മാർഗങ്ങൾ തേടുവാൻ ക്രിസ്മസ് ആഘോഷങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മാർ ജോസ് പുളിക്കൽ അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാജി പാമ്പൂരി, മിനി സേതുനാഥ്, ബി രവീന്ദ്രൻ നായർ, പഞ്ചായത്തംഗങ്ങളായ സുമേഷ് ആൻഡ്രൂസ്,
ആന്റണി മാർട്ടിൻ, ഐ.എസ്. രാമചന്ദ്രൻ, എം.ജി. വിനോദ്, അഭിലാഷ് ബാബു, എം.ടി. പ്രീത, ഷാക്കി സജീവ്, അമ്പിളി ശിവദാസ്, ലീന കൃഷ്ണകുമാർ, സെക്രട്ടറി എസ്. ചിത്ര എന്നിവർ പ്രസംഗിച്ചു.