നിയന്ത്രണംവിട്ട കാർ ഗോഡൗണിലും കാറിലും ഇടിച്ചു
1489474
Monday, December 23, 2024 5:47 AM IST
കാഞ്ഞിരപ്പള്ളി: നിയന്ത്രണം വിട്ടെത്തിയ കാർ വഴിയരികിലെ റബർ ഗോഡൗണിനു മുന്പിൽ പാർക്ക് ചെയ്തിരുന്ന കാറും ഗോഡൗണിന്റെ രണ്ട് ഷട്ടറും ഇടിച്ചു തകർത്തു.
കാഞ്ഞിരപ്പള്ളി-മണിമല റോഡിൽ കത്തലാങ്കൽപ്പടി തടിമില്ലിനു സമീപം ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു സംഭവം. അവധി ദിവസമായതിനാൽ ഗോഡൗണിലും പരിസരത്തും ആളുകൾ ഇല്ലായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിർത്തിയിട്ടിരുന്ന കാർ മുന്നോട്ടു പോയി ഗോഡൗണിന്റെ ഷട്ടറിലേക്കു ഇടിച്ചു കയറി.
നിയന്ത്രണം വിട്ടെത്തിയ കാറും നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ച ശേഷം അടുത്ത ഷട്ടറിലും ഇടിക്കുകയായിരുന്നു. ഗോഡൗണിനു മുകളിൽ വാടകയ്ക്കു താമസിക്കുന്നയാളിന്റെ കാറാണ് നിർത്തിയിട്ടിരുന്നത്.