കാ​ഞ്ഞി​ര​പ്പ​ള്ളി: ക്രി​സ്മ​സി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കേ മി​ന്നി​ത്തി​ള​ങ്ങി ക്രി​സ്മ​സ് വി​പ​ണി​ക​ൾ. പു​ല്‍​ക്കൂ​ടും സാ​ന്താ​ക്ലോ​സും എ​ല്‍​ഇ​ഡി ബ​ള്‍​ബു​ക​ളു​ടെ വ​ര്‍​ണ​വി​സ്‌​മ​യു​മാ​യി നാ​ടെ​ങ്ങു​മു​ള്ള ചെ​റു​തും വ​ലു​തു​മാ​യ ക​ട​ക​ളി​ലെ​ല്ലാം ക്രി​സ്‌​മ​സ്‌ സ​ന്ദേ​ശ​മോ​തി ന​ക്ഷ​ത്ര​ങ്ങ​ള്‍ മി​ന്നി​ത്തി​ള​ങ്ങു​ക​യാ​ണ്. പേ​പ്പ​ർ ന​ക്ഷ​ത്ര​ങ്ങ​ള്‍, എ​ല്‍​ഇ​ഡി സ്റ്റാ​ര്‍, ഗ്ലെ​യി​സിം​ഗ് സ്റ്റാ​ര്‍, പു​ല്‍​ക്കൂ​ട്‌, ട്രീ, ​ബ​ലൂ​ണു​ക​ള്‍, എ​ല്‍​ഇ​ഡി മാല​ക​ള്‍, രൂ​പ​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ വേ​ണ്ടതെ​ല്ലാ​മൊ​രു​ക്കി​യാ​ണ് ക്രി​സ്‌​മ​സ്‌ വി​പ​ണി സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്.

പൈ​ന്‍​മ​ര​ത്തി​ന്‍റെ ഇ​ല​യു​ടെ ആ​കൃ​തി​യി​ലു​ള്ള ട്രീ ​സ്റ്റാ​റു​ക​ളാ​ണ് ഇ​ത്ത​വ വി​പ​ണി കൈ​യ​ട​ക്കി​യി​രി​ക്കു​ന്ന​ത്. പു​ല്‍​ക്കൂ​ടി​ന്‍റെ രൂ​പം ന​ടു​വി​ല്‍ കൊ​ത്തി​യ സ്റ്റാ​റു​ക​ളും വി​പ​ണി​യി​ല്‍ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​ന്‍ വൈ​വി​ധ്യ​മു​ള്ള ഡെ​ക്ക​റേ​ഷ​ന്‍ ഉ​ത്പ​ന്ന​ങ്ങ​ളും വി​വി​ധ ഡി​സൈ​നോ​ടു​കൂ​ടി​യു​ള്ള ക്രി​സ്മ​സ് തൊ​പ്പി​ക​ള്‍, ന​ക്ഷ​ത്ര ക​ണ്ണ​ട​ക​ള്‍ എ​ന്നി​വ​യും വി​പ​ണി​യി​ലു​ണ്ട്.

എ​ല്‍​ഇ​ഡി സ്റ്റാ​റി​ന് 100 രൂപ മു​ത​ൽ 2,000 വ​രെ​യും ക്രി​സ്മ​സ് ട്രീ​ക്ക് 110 മു​ത​ൽ 10,000 വ​രെ​യും പു​ൽ​ക്കൂ​ടി​ന് 250 മു​ത​ൽ 2,000 വ​രെ​യു​മാ​ണ് വി​ല. ന​ക്ഷ​ത്ര​ങ്ങ​ൾ​ക്ക് 100 മു​ത​ൽ 400 വ​രെ​യും അ​ല​ങ്കാ​ര വ​സ്തു​ക്ക​ൾ​ക്ക് 50 മു​ത​ൽ 500 വ​രെ​യു​മാ​ണ് വി​ല.

പ​ണ്ട​ത്തേ​പോ​ലെ പു​ല്‍​ക്കൂ​ടു​ക​ള്‍ സ്വ​ന്ത​മാ​യി നി​ര്‍​മി​ക്കു​ന്ന​വ​ര്‍ കു​റ​വാ​യ​തോ​ടെ റെ​ഡി​മെ​യ്‌​ഡാ​യി വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ്‌ ഏ​റെ​യും. അ​തി​നാ​യി ചൂ​ര​ലും ത​ടി​കൊ​ണ്ടു​മു​ള്ള റെ​ഡി​മെ​യ്‌​ഡ്‌ പു​ല്‍​ക്കൂ​ടു​ക​ളും ക്രി​സ്‌​മ​സ്‌ വി​പ​ണി​യി​ല്‍ സ​ജീ​വ​മാ​ണ്‌. ചൂ​ര​ല്‍ കൊ​ണ്ട്‌ നി​ര്‍​മി​ക്കു​ന്ന പു​ല്‍​ക്കൂ​ടു​ക​ള്‍​ക്കാ​ണ് ആ​വ​ശ്യ​ക്കാ​രേ​റെ.