തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ബോ​ട്ട് ദു​ര​ന്ത​മാ​യ തേ​ക്ക​ടി ബോ​ട്ട​പ​ക​ടം സം​ബ​ന്ധി​ച്ചു​ള​ള കേ​സി​ന്‍റെ വി​ചാ​ര​ണ തൊ​ടു​പു​ഴ അ​ഡീ​ഷ​ണ​ൽ സെ​‌ഷ​ൻ​സ് കോ​ട​തി -നാലിൽ ​ഇ​ന്ന​ലെ ആ​രം​ഭി​ച്ചു. സം​ഭ​വം ന​ട​ന്ന് 15 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് വി​ചാ​ര​ണ ആ​രം​ഭി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ഇ.​എ.​ റ​ഹീ​മാ​ണ് ഹാ​ജ​രാ​യ​ത്.

2009 സെ​പ്റ്റം​ബ​ർ 30 നാ​യി​രു​ന്നു കെ​ടി​ഡി​സി​യു​ടെ ഇ​രു​നി​ല ബോ​ട്ടാ​യ ജ​ല​ക​ന്യ​ക മു​ങ്ങി 23 വ​നി​ത​ക​ള​ക്കം 45 പേ​ർ മ​രി​ച്ച തേ​ക്ക​ടി ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​ത്.