തീർഥാടക വാഹനം അപകടത്തിൽപ്പെട്ട് രണ്ടുപേർക്ക് പരിക്ക്
1486761
Friday, December 13, 2024 5:56 AM IST
മുണ്ടക്കയം: ദേശീയപാതയിൽ മരുതുംമൂടിന് സമീപം ശബരിമല തീർഥാടക വാഹനം ലോറിയുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ലോറി ഡ്രൈവർക്കും തീർഥാടക വാഹനമായ മിനി ബസിന്റെ ഡ്രൈവർക്കും പരിക്കേറ്റു.
ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സത്രത്തിൽ തീർഥാടകരെ ഇറക്കിയശേഷം പന്പയ്ക്ക് പോയ തീർഥാടക വാഹനമാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതവും തടസപ്പെട്ടു. പെരുവന്താനം പോലീസും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.