പൈക ഗവൺമെന്റ് ആശുപത്രിയിൽ 24 മണിക്കൂർ കിടത്തിചികിത്സ വേണം: യൂത്ത് ഫ്രണ്ട്-എം
1486759
Friday, December 13, 2024 5:56 AM IST
പൈക: ശബരിമല തീർഥാടനത്തിന്റെ പ്രധാന പാതയായ മൂവാറ്റുപുഴ-പുനലൂർ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന പൈക ഗവൺമെന്റ് ആശുപത്രിയിൽ 24 മണിക്കൂറും കിടത്തിചികിത്സ ആരംഭിക്കാൻ സർക്കാർ തയാറാകണമെന്ന് യൂത്ത് ഫ്രണ്ട്-എം എലിക്കുളം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. കെ.എം. മാണി ധനകാര്യമന്ത്രി ആയിരുന്നപ്പോൾ 20 കോടി രൂപ അനുവദിച്ച് നിർമിച്ച നാലുനില കെട്ടിടം ആശുപത്രിക്കുണ്ട്. എക്സ്റേ ലാബ് സൗകര്യവുമുണ്ട്.
ആവശ്യമായ ഡോക്ടർമാരെ നിയമിച്ച് 24 മണിക്കൂറും കിടത്തിചികിത്സ ആരംഭിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ നടത്തുമെന്നും യൂത്ത് ഫ്രണ്ട്-എം അറിയിച്ചു.
പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി മെംബർ സാജൻ തൊടുക യോഗം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് തോമസ് ആയില്യക്കുന്നേൽ അധ്യക്ഷത വഹിച്ചു. ടോമി കപ്പിലുമാക്കൽ, ജിമ്മിച്ചൻ ഈറ്റത്തോട്ട്, തോമസുകുട്ടി വട്ടക്കാട്ട്, സച്ചിൻ കളരിക്കൽ, ജയിംസ് പൂവത്തോലി, അജി അമ്പലത്തറ, ജോമോൻ കൊല്ലകൊമ്പിൽ, ജസ്റ്റിൻ വട്ടക്കുന്നേൽ,
ബിനേഷ് പാറാംതോട്ട്, കിരൺ ഞുണ്ടൻമാക്കൽ, റ്റീന തോമസുകുട്ടി, നെവിൻ കോഴിപ്പൂവനാനിക്കൽ, ജസ്റ്റിൻ നിലവറ, ജോസുകുട്ടി പുള്ളോലി, റോബിൻ കുന്നപ്പള്ളി, കുര്യൻ നെടുംപറമ്പിൽ, ജോസഫ് വട്ടയ്ക്കാട്ട് എന്നിവർ പ്രസംഗിച്ചു.